പതിനായിരം കോടിയുടെ തട്ടിപ്പു നടത്തിയെന്ന് സരിത തന്നെ മൊഴി നല്‍കിയപ്പോള്‍ അഞ്ചുകോടി മാത്രമേ ഉള്ളൂവെന്നാക്കി മാറ്റാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് പരാതി പൊലീസ് രജിസ്റ്റര്‍ചെയ്തിട്ടും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നത് തട്ടിപ്പുസംഘത്തിന് സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിന്റെ തെളിവാണ്. കേസിലെ പരാതികള്‍ പൂഴ്ത്തിവയ്ക്കാനും ചിലത് ഒത്തുതീര്‍ക്കാനും പൊലീസ് സംവിധാനം ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും സര്‍ക്കാര്‍ സംവിധാനങ്ങളും സഹായിച്ചു നടന്ന സോളാര്‍ തട്ടിപ്പുകേസില്‍ സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനത്തുനിന്നു മാറിനിന്ന് അന്വേഷണം നേരിടണം. കേസില്‍ പ്രതിയായ നടി ശാലു മേനോനെ രാജകീയ പദവിയിലാണ് പൊലീസ് അറസ്റ്റ്ചെയ്ത് സ്വന്തം കാറില്‍ ചങ്ങനാശേരിയില്‍നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ്ചെയ്ത അന്തരിച്ച സി എച്ച് അശോകനെ ഒരുവര്‍ഷമായി സ്വന്തം വീട്ടിലേക്കു പ്രവേശിക്കാന്‍പോലും സമ്മതിച്ചില്ല. പി മോഹനനെ പാര്‍ടിപരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ റോഡില്‍ തടഞ്ഞു നിര്‍ത്തി സിനിമാ സ്റ്റൈലിലാണ് അറസ്റ്റ്ചെയ്തത്. ശാലു മേനോനെ രാജകീയ പദവിയില്‍ കൊണ്ടുപോയത് അസാധാരണ നടപടിയാണ്. ഇത് അന്വേഷണവിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment