ജീവിതത്തിന്റെ അവസാന നാളുകളിലും കള്ളക്കേസും നീതിനിഷേധവുമെല്ലാം സഹിച്ച സി എച്ച് അശോകന്‍ ഒടുവില്‍ ഒഞ്ചിയത്തിന്റെ വിപ്ലവമണ്ണിലേക്ക് യാത്രയായി. രക്തസാക്ഷിത്വംവരിച്ച പത്തു ധീരരായ കമ്യൂണിസ്റ്റുകാരുടെ സ്മരണകളിരമ്പുന്ന മണ്ണിലേക്ക് ഭരണകൂടമേര്‍പ്പെടുത്തിയ നിരോധനവും വിലക്കുകളുമെല്ലാം നിലനില്‍ക്കെയാണ് പ്രിയസഖാവിന്റെ മടക്കം. രോഗത്തിന് കീഴടങ്ങിയെങ്കിലും ഭരണകൂടവേട്ടക്ക് മുന്നില്‍ നെഞ്ചുറപ്പോടെയാണ് സി എച്ച് അശോകന്‍ പോരാടിയത്. രാഷ്ട്രീയ പകയുടെ ക്രൂരത പ്രത്യയശാസ്ത്രസ്ഥൈര്യത്തോടെയും വര്‍ഗബോധത്തോടെയും ഏറ്റുവാങ്ങി തലയുയര്‍ത്തിപ്പിടിച്ച് വിടപറഞ്ഞപ്പോള്‍ ഒഞ്ചിയത്തിന്റെ വിപ്ലവപൈതൃകമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
ടി പി ചന്ദ്രശേഖരന്‍ വധത്തെ മറയാക്കി കോണ്‍ഗ്രസും മാര്‍ക്സ്സിറ്റ്വിരുദ്ധരും ചേര്‍ന്ന് നടത്തിയ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരകളിലൊരാളായിരുന്നു സി എച്ച് അശോകന്‍. കേസിന്റെ പേരില്‍ ഒരുവര്‍ഷമായി പിറന്ന നാടും വീടും കാണാതെ, ഉറ്റവരുടെ, സഖാക്കളുടെ സൗഹൃദമനുഭവിക്കാനാവാതെ പ്രവാസിയായി കഴിയുകയായിരുന്നു അദ്ദേഹം. ജനാധിപത്യഭരണത്തിലാണ് രാഷ്ട്രീയാന്ധതയുടെ പേരില്‍ അശോകന്‍ വേട്ടയാടപ്പെട്ടത്. ആദ്യം വീടാക്രമിച്ചു, കുടുംബാംഗങ്ങള്‍ക്കടക്കം വീട്ടില്‍ താമസിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് അറസ്റ്റ്, ജയില്‍വാസം, ഒടുവില്‍ ജാമ്യം ലഭിച്ചിട്ടും ജന്മനാട് കാണാനാകാതെ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ജീവിതത്തോട് വിടപറയുന്ന വേദനാജനകമായ അനുഭവമാണുണ്ടായത്. കഴിഞ്ഞവര്‍ഷം മെയ് 24-നാണ് അശോകനെ പൊലീസ് അറസ്റ്റ്ചെയ്യുന്നത്. അശോകന്റെ മേല്‍ ആരോപിതമായ കൊലപാതകം നടക്കുമ്പോള്‍ കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിലായിരുന്നു അദ്ദേഹം. യൂണിയന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായ അശോകന്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ട നേതാവാണ്. എതിര്‍ സര്‍വീസ് സംഘടനകളടക്കം ആ നേതൃവൈഭവത്തെ ആദരിച്ചിരുന്നു. ജാമ്യം ലഭിച്ചശേഷം എറണാകുളത്തും കോഴിക്കോടുമായിരുന്നു സഖാവിന്റെ ജീവിതം.
(പി വി ജീജോ)
deshabhimani
No comments:
Post a Comment