നെയ്യാറ്റിന്‍കരയില്‍ ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു, ഇനി വോട്ടെടുപ്പിനുള്ള നാള് കുറിച്ചാല്‍ മതി. അപ്രതീക്ഷിതമാണെങ്കിലും ഒരിക്കല്‍ക്കൂടി പോളിങ് ബൂത്തിലേക്ക് പോകാന്‍. സമീപകാല കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പണച്ചാക്ക് രാഷ്ട്രീയം സമ്മതിദായകരില്‍ അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് തുടങ്ങി. ഈ ബാലറ്റ് യുദ്ധത്തെ നെയ്യാറ്റിന്‍കരയിലെ സമ്മതിദായകര്‍ എങ്ങനെ കാണുന്നുവെന്ന് സംസ്ഥാനത്തെ എല്ലാ ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുകയാണ്. ഒന്നുമില്ലായ്മയില്‍നിന്ന് പാര്‍ടിയുടെ തണലില്‍ വളര്‍ന്ന് ഒടുക്കം പാര്‍ടിയെ ഒറ്റുകൊടുത്ത് മറുകണ്ടം ചാടിയ ആര് സെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുകയാണ്. എല്‍ഡിഎഫും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇനിയുള്ള നാളുകള്‍ മുന്നൊരുക്കങ്ങളുടേത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍നിന്ന് ഒന്നര പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയായി തുടരുന്ന അഡ്വ. എഫ് ലോറന്‍സാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്ഥിയുണ്ടാകുമെങ്കിലും യഥാര്‍ഥ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ത്തന്നെ.
തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷംപോലും തികയുന്നതിനുമുമ്പ് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പറഞ്ഞ് സ്ഥാനം ഒഴിയുകയും വീണ്ടും അതേ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്യുന്നതിന്റെ കാപട്യം ജനങ്ങള്‍ ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതിനു പിന്നില്‍ നടന്ന കുതിരക്കച്ചവടത്തെയും കുതികാല്വെട്ടിനെയും കുറിച്ച് മണ്ഡലത്തിലെ മുക്കിലും മൂലയിലും സജീവ ചര്‍ച്ച നടക്കുകയാണ്. രാജിക്ക് കാരണമായി സെല്‍വരാജ് പറയുന്ന ന്യായങ്ങള്‍ കുതിരക്കച്ചവടത്തിനുള്ള പരിഹാസ്യമായ ന്യായീകരണമായി മാത്രമേ ജനങ്ങള്‍ കാണുന്നുള്ളൂ. യുഡിഎഫുമായി ധാരണയുണ്ടാക്കുന്നതിലും ഭേദം ആത്മഹത്യയാണെന്നു പറഞ്ഞ് മണിക്കൂറുകള്‍ക്കകം മലക്കം മറിയുകയും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് യുഡിഎഫ് പാളയത്തില്‍ അടിയുകയും ചെയ്തത് എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടരുന്ന ജനവിരുദ്ധ നടപടികളും രൂക്ഷമായ വിലക്കയറ്റവും ചര്‍ച്ചയാകും. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ അരക്ഷിതാവസ്ഥയിലാണ്. ജീവനുപോലും സുരക്ഷയില്ല. മണ്ണെണ്ണ കിട്ടാനില്ലാത്തത് മത്സ്യബന്ധനത്തെ ബാധിക്കുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പിടിപ്പുകേടിന്റെ പര്യായമായി കടന്നെത്തിയ ലോഡ് ഷെഡിങ്ങും പവര്‍കട്ടും ജനജീവിതത്തെ വലച്ചു. ഇത്തരം വിഷയങ്ങള്‍ക്കൊപ്പം യുഡിഎഫിലെ തമ്മിലടിയും ചര്‍ച്ചയാകും.
മുന്നണിയിലെ കക്ഷികള്‍ തമ്മിലും കക്ഷികള്ക്കിടയിലുമുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് തെരുവു യുദ്ധത്തിന്റെ വക്കിലാണ്. ഈ തര്‍ക്കത്തില്‍പ്പെട്ട് ഭരണം നിശ്ചലമായി. സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് സംസ്ഥാനത്തെ സൗഹാര്‍ദാന്തരീക്ഷവും തകര്‍ത്തു- ഇതെല്ലാം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാവും. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, അതിയന്നൂര്‍, തിരുപുറം, കുളത്തൂര്‍, ചെങ്കല്‍, കാരോട് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് നെയ്യാറ്റിന്‍കര മണ്ഡലം. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ പഴയ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഘടനമാറി നടന്ന ആദ്യതെരഞ്ഞെടുപ്പായിരുന്നു 2011ലേത്. 6702 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. അതിയന്നൂര്‍ പഞ്ചായത്ത് ഒഴിച്ച് മറ്റിടങ്ങളില്‍ യുഡിഎഫ് ഭരണമാണെങ്കിലും എല്ലാ പ്രദേശങ്ങളിലും എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ ഉണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനവും ഈ ജനസ്വാധീനമാണ്.
നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും: വി എസ്
ജനദ്രോഹനയങ്ങള്‍ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും നെയ്യാറ്റിന്‍കര ഉപതെരഞ്ഞടുപ്പെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുകയാണ്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല. വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതോടൊപ്പം മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനാകാതെ പട്ടിണിയിലാണ്. അവശ്യവസ്തുക്കളുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. ഇത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 200412

നെയ്യാറ്റിന്‍കരയില്‍ ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു, ഇനി വോട്ടെടുപ്പിനുള്ള നാള് കുറിച്ചാല്‍ മതി. അപ്രതീക്ഷിതമാണെങ്കിലും ഒരിക്കല്‍ക്കൂടി പോളിങ് ബൂത്തിലേക്ക് പോകാന്‍. സമീപകാല കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പണച്ചാക്ക് രാഷ്ട്രീയം സമ്മതിദായകരില്‍ അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് തുടങ്ങി. ഈ ബാലറ്റ് യുദ്ധത്തെ നെയ്യാറ്റിന്‍കരയിലെ സമ്മതിദായകര്‍ എങ്ങനെ കാണുന്നുവെന്ന് സംസ്ഥാനത്തെ എല്ലാ ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുകയാണ്.
ReplyDelete