"പ്രിസം" ആഗോള ചാരപ്പണിയെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തിയതിന് അമേരിക്ക വേട്ടയാടുന്ന മുന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ് നോഡെന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയും നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് സോണില്‍ കഴിയുന്ന സ് നോഡെന്‍ 21 രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം തേടിരിരുന്നു. ഇന്ത്യ സ് നോഡെന് രാഷ്ട്രീയ അഭയം നിഷേധിക്കുകയും മറ്റ് രാജ്യങ്ങള്‍ പ്രതികരിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വെനസ്വേലയും നിക്കരഗ്വേയും നിലപാട് വ്യക്തമാക്കിയത്.
ലോകത്തെ വന്‍ ശക്തിയായ അമേരിക്കയുടെ വേട്ടയാടലില്‍ നിന്ന് സ് നോഡെനെ സംരക്ഷിക്കാനും അദ്ദേഹത്തിന് അഭയം നല്‍കാനും തയ്യാറാണെന്നായിരുന്നു മഡൂറോയുടെ പ്രഖ്യാപനം. വെനസ്വേലന്‍ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു മഡൂറോയുടെ നിര്‍ണ്ണായക പ്രഖ്യാപനം. മാനുഷിക പരിഗണനകൊണ്ടാണ് സ് നോഡന് അഭയം നല്‍കുന്നതെന്നും ഭരണകൂടത്തിന്റെ വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ സ് നോഡെനെ സഹായിക്കുമെന്നും മഡൂറോ കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ അനുകൂലമാവുകയാണെങ്കില്‍ സ് നോഡെന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും വ്യക്തമാക്കി.
deshabhimani
No comments:
Post a Comment