ബംഗാളില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വായന ശാലകളില്‍ പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും നിരോധിച്ച മമത സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം 15 ദിവസത്തിനകം പിന്‍വലിച്ച് പുതിയ ഉത്തരവിറക്കണമെന്ന് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുമാണന്നു കാണിച്ച് അഡ്വ. ബാസബി റോയ് ചൗധരിയും വായനക്കാരും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കാംദുനി സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ്സിലെ പ്രതികളെ രക്ഷപെടാന്‍ സഹായിക്കുംവിധം കുറ്റപത്രം തയ്യാറാക്കിയതിനെതിരെ ബാരസാത്ത് അതിവേഗ കോടതിയും ഹൈക്കോടതിയും രൂക്ഷ വിമര്‍ശം നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് ഈ കേസിലും സര്‍ക്കാര്‍ കോടതിയുടെ വിമര്‍ശത്തിനിരയായത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്നു പറഞ്ഞാണ് പ്രധാന പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും സര്‍ക്കാര്‍ വായനശാലകളില്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രമുഖ ബംഗാളി, ഇംഗ്ലീഷ് പത്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
(ഗോപി)
deshabhimani
No comments:
Post a Comment