Sunday, September 23, 2012
മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതം: സിപിഐ എം
തുറവൂര്‍: ടി പി ചന്ദ്രശേഖരന്‍ അനുസ്മരണവേദിയില്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട പാര്‍ടിയംഗങ്ങളും അനുഭാവികളും പങ്കെടുത്തുവെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം അരൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ കുടുംബസഹായഫണ്ട് ശേഖരണത്തില്‍ പാര്‍ടിയുമായി ബന്ധപ്പെട്ട ഒരാള്‍പോലും പങ്കാളിയായിട്ടില്ല. മറിച്ചുള്ള പ്രചാരണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. പാര്‍ടിക്കെതിരെ യുഡിഎഫ് ഗവണ്‍മെന്റും ചില മാധ്യമങ്ങളും അഴിച്ചുവിട്ട വ്യാജപ്രചാരവേലകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എരമല്ലൂരില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന റാലിയിലും സമ്മേളനത്തിലുമുണ്ടായ ജനപങ്കാളിത്തം പാര്‍ടിയുടെ സംഘടിതശക്തി വിളിച്ചോതുന്നതായിരുന്നു. പാര്‍ടിക്കെതിരെ കെട്ടിച്ചമച്ച വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ഇത്തരം ശ്രമങ്ങളില്‍നിന്നും പിന്മാറണമെന്ന് ഏരിയ ആക്ടിങ് സെക്രട്ടറി കെ പ്രഭാകരന്‍ ആവശ്യപ്പെട്ടു.
deshabhimani 230912
Labels:
ഓഞ്ചിയം,
നുണപ്രചരണം
Subscribe to:
Post Comments (Atom)
ടി പി ചന്ദ്രശേഖരന്‍ അനുസ്മരണവേദിയില്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട പാര്‍ടിയംഗങ്ങളും അനുഭാവികളും പങ്കെടുത്തുവെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം അരൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete