Sunday, September 23, 2012
രാജ്യംഭരിക്കുന്നത് എണ്ണക്കമ്പനികള്‍: കോടിയേരി
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യഭരണം എണ്ണകമ്പനികളെ ഏല്പിച്ചിരിക്കുകയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എണ്ണക്കമ്പനികള്‍ തോന്നുമ്പോലെ പെട്രോളിയത്തിനും ഡീസലിനും വിലവര്‍ധിപ്പിക്കുകയാണ്. പാചകവാതകം കിട്ടാനില്ല. കണ്ണൂര്‍ പയ്യാമ്പലത്ത് അഴീക്കോടന്‍ രാഘവന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒമാബയുടെ നിര്‍ദേശപ്രകാരണമാണ് മന്‍മോഹന്‍സിങ് ഭരിക്കുന്നത്. ഉദാരവത്കരണ നയത്തിന് വേഗം പോരെന്ന് പറഞ്ഞപ്പോള്‍ അത് കൂട്ടാനുള്ള നടപടി സ്വീകരിച്ചു.
രാജ്യത്തെ ചില്ലറവില്പന മേഖല വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടപ്പോള്‍ അതും നടപ്പാക്കി. ഒമാബയുടെ അരുമ ശിഷ്യനാണ് മന്മോഹന്. ദേശീയ തലത്തില്‍ സിപിഐ എം ഉയര്‍ത്തിപ്പിക്കുന്ന നയത്തിന് മാത്രമെ ജനങ്ങളെ രക്ഷിക്കാനാവുകയുള്ളൂ.പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. ചെറുകിട കച്ചവട മേഖല കുത്തകള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ രാജ്യത്തെ നാലുകോടി കച്ചവടക്കാര്‍ തൊഴില്‍ രഹിതരാവും. ഇവരെ ആശ്രയിച്ച് കഴിയുന്ന 16 കോടി ജനങ്ങള്‍ പട്ടിണിയിലാവും. ചില്ലറ വില്പന മേഖല കുത്തകള്‍ക്ക് അടിയറ വെച്ചാല്‍ മൊത്തം 20 കോടി ജനങ്ങളാണ് ദുരിതത്തിലാവുക. മന്മോഹന് സിങ് സര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ് സംസ്ഥാനത്തെ ഉമ്മന്‍ചാണ്ടി ഗവണ്മെന്റ്. കേരളത്തിന്റെ മണ്ണും മലയും പുഴയും കായലും കടലോരവുമെല്ലാം സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുകയാണ്. ഈ കച്ചവടത്തിന് വേണ്ടിയാണ് മന്മോഹന്സിങും അഹ്ലുവാലിയയും എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തില്‍ വന്നത്. സംസ്ഥാന ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്താന്‍ പോകുകയാണ്. നിയമന ധിരോധത്തിലൂടെ യുവാക്കള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിരഹിതരായ കര്‍ഷകരും ആദിവാസികളും പട്ടികവര്‍ഗ- ജാതി വിഭാഗങ്ങളും ഭൂസമരത്തിന് തുടക്കം കുറിക്കാന്‍ പോകുകയാണ്. ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ഭൂമിയും വീടും ഭൂമിയുമില്ലാത്ത പട്ടികവര്‍ഗ- ജാതി വിഭാഗങ്ങള്‍ക്ക് അവ നേടുന്നതിനും ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കണമെന്നും ആവശ്യപ്പെടുന്ന സമരത്തിന് ഒക്ടോബര്‍ ആറിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ തുടക്കം കുറിക്കും.
അഴീക്കോടന്റെ കൊലപാതകത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന് പങ്കുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചത് ഇപ്പോഴത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കെ ശങ്കരനാരായണനാണ്. അദ്ദേഹം അന്ന് സംഘടന കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. എന്നാല്‍ ശങ്കരനാരായണന്റെ ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ കരുണാകരനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. കൊലപാതകികളെ സംരക്ഷിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. സിപിഐ എം രൂപീകരണത്തിന് ശേഷം നേതാക്കള്‍ ഉള്‍പ്പെടെ 700 പേരെ എതിരാളികള്‍ വകവരുത്തിയിട്ടുണ്ട്. ഇതില്‍ 400 പേരെ കൊന്നത് കോണ്‍ഗ്രസാണ്. ബാക്കി മൂന്നുറുപേര് ആര്‍എസ്എസിന്റെയും ലീഗിന്റെയും എന്‍ഡിഎഫിന്റെയും കൊലക്കത്തിക്ക് ഇരയായി. സിപിഐ എമ്മിനെ വേട്ടയാടുന്നത് ഇപ്പോഴും തുടരുകയാണ്. പാര്‍ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലടച്ചു. ആറായിരം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി. ഇതില്‍ രണ്ടായിരം പേര് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 600 പേര് ഇപ്പോഴും ജയിലാണ്. ഇതുകൊണ്ടൊന്നും സിപിഐ എം തളരില്ലെന്നും കോടിയേരി പറഞ്ഞു.
deshabhimani news
Labels:
അനുസ്മരണം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യഭരണം എണ്ണകമ്പനികളെ ഏല്പിച്ചിരിക്കുകയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എണ്ണക്കമ്പനികള്‍ തോന്നുമ്പോലെ പെട്രോളിയത്തിനും ഡീസലിനും വിലവര്‍ധിപ്പിക്കുകയാണ്. പാചകവാതകം കിട്ടാനില്ല. കണ്ണൂര്‍ പയ്യാമ്പലത്ത് അഴീക്കോടന്‍ രാഘവന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ReplyDelete