Saturday, May 24, 2014

തൃശൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന് മിന്നുന്ന വിജയം

ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന് അത്യുജ്ജ്വല വിജയം. ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍ നഗര്‍ ഡിവിഷനിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി എല്‍ ഡി എഫ് സ്ഥാനാര്‍ഥി റംല ഷെറീഫ്(സി പി ഐ എം), വേളൂക്കര ഗ്രാമപഞ്ചായത്ത് 10þാം വാര്‍ഡിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ട്രീസാ മനോഹരന്‍(സി പി ഐ എം) എന്നിവരാണ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. 5924 വോട്ടിന്റെ ഭൂരിപക്ഷമാണ് റംല ഷെറീഫിന് ലഭിച്ചത്. ജില്ലാപഞ്ചായത്തിലേക്കുള്ള കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ 1468 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ്് വിജയിച്ചിടത്തായിരുന്നു വീണ്ടും എല്‍ ഡി എഫിന്റെ ഈ ചരിത്ര മുന്നേറ്റം. റംല ഷെറീഫിന് 14536 വോട്ട് ലഭിച്ചപ്പോള്‍ യുഡി എഫ് സ്ഥാനാര്‍ഥി സൗമ്യ മായാദാസിന് 8612 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ദീപ്തി ഷാജിക്ക് 3595 വോട്ടുമാണ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ ആകെ 26744 വോട്ടുകളാണ് പോള്‍ ചെയ്തത്. തപാല്‍ വോട്ടുകളില്‍ ഒരെണ്ണം അസാധുവായിരുന്നു.

വേളൂക്കര ഗ്രാമപഞ്ചായത്തിലെ 10þാം വാര്‍ഡ് അയ്യപ്പന്‍ കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ട്രീസാ മനോഹരന് 537 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. നേരത്തെ 420 വോട്ടായിരുന്നു ഇവിടെ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത 979 വോട്ടുകളില്‍ ട്രീസ മനോഹരന്‍ 758 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എംആര്‍ അശോകന് 221 വോട്ടാണ് ലഭിച്ചത്. വാര്‍ഡംഗം മനോഹരന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മനോഹരന്റെ ഭാര്യയാണ് ട്രീസ.തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. വൈകിട്ട് തുമ്പൂര്‍ സെന്ററില്‍ ട്രീസ മനോഹരനും എംപി യായി തെരഞ്ഞെടുക്കപ്പെട്ട സിഎന്‍ ജയദേവനും സ്വീകരണം നല്‍കി.

കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനവിധി

മണ്ണാര്‍ക്കാട്: കൊലപാതകരാഷ്ട്രീയത്തിനും പഞ്ചായത്തിലെ ദുര്‍ഭരണത്തിനുമെതിരെ കാഞ്ഞിരപ്പുഴയിലെ ജനങ്ങള്‍ വിധിയെഴുതി. കുപ്പാകുര്‍ശി 14 വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി മണികണ്ഠന്‍ വന്‍ഭൂരിപക്ഷത്തിനാണ് വാര്‍ഡ് പിടിച്ചെടുത്തത്. പോള്‍ ചെയ്ത 914 വോട്ടുകളില്‍ 585 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 205 വോട്ട് മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫ് ഭൂരിപക്ഷം 380. ബിജെപിസ്ഥാനാര്‍ഥിക്ക് 105 വോട്ട്കിട്ടി. 2013 നവംബര്‍ 20ന് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സിപിഐ എം അനുഭാവികളായ സഹോദരങ്ങളെ ലീഗിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ക്രിമിനലുകള്‍ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സിദ്ദീഖിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച യുഡിഎഫിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന നിര്‍മല്‍ രാജിവച്ചത്. 150വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിര്‍മല്‍ വിജയിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണവും നടത്തി.

എല്‍ഡിഎഫിന് ജില്ലയില്‍ വന്‍ മുന്നേറ്റം

പാലക്കാട്: ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ജില്ലയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. ആറില്‍ നാല്വാര്‍ഡ് നേടിയാണ് എല്‍ഡിഎഫ് വിജയക്കുതിപ്പ് നടത്തിയത്. മൂന്നു വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. രണ്ട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എരിമയൂര്‍ ഡിവിഷന്‍ മൂന്നാം വാര്‍ഡ് വന്‍ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. ജില്ലയില്‍ ഇടതുപക്ഷത്തിന്റെ കരുത്തും ജനസമ്മതിയും വര്‍ധിച്ചതിന്റെ ദൃഷ്ടാന്തം കൂടിയായി തെരഞ്ഞെടുപ്പ് ഫലം.

അട്ടപ്പാടിയിലെ വിവിധ വിഷയങ്ങളില്‍ ഇടതുപക്ഷം നടത്തിയ നിരന്തര ഇടപെടലാണ് അഗളി പഞ്ചായത്തിലെ രണ്ടു വാര്‍ഡില്‍ അട്ടമറി വിജയിത്തിലേക്ക് വഴിതെളിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും പ്രചാരണത്തില്‍ സജീവ ചര്‍ച്ചയായി. ലോക്സഭ തെരഞ്ഞെടുപ്പില്‍ അട്ടപ്പാടി മേഖലയില്‍ 5580 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്. അഗളി പഞ്ചായത്തിലെ ചിണ്ടക്കി ഒന്നാം വാര്‍ഡ്, ഭൂതിവഴി എട്ടാം വാര്‍ഡ്, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുപ്പക്കുറുശി 14þാം വാര്‍ഡ് എന്നിവയാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ചിണ്ടക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിന്റെ ശാന്താ നഞ്ചന്‍ 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫിന് 351 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് 219 വോട്ടും ബിജെപിയ്ക്ക് 50 വോട്ടും ലഭിച്ചു. ഇവിടെ കഴിഞ്ഞ തവണ 37 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.

ഭൂതിവഴിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനതാദള്‍ സെക്കുലറിന്റെ റാണി മണികണ്ഠന്‍ 85 വോട്ടിന് എതിര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. ബിജെപി 233 വോട്ടുമായി രണ്ടാം സ്ഥാനത്തും 165 വോട്ടുമായി യുഡിഎഫ് മൂന്നാം സ്ഥാനത്തുമായി. ഇവിടെ 160 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. കുപ്പാക്കുറുശിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയുടെ പി മണികണ്ഠന്‍ 380 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 585 വോട്ട് ലഭിച്ചു. യുഡിഎഫിന് 205 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് 150 വോട്ടിന്റെ വ്യത്യാസത്തില്‍ വിജയിച്ച വാര്‍ഡാണിത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എരിമയൂര്‍ ഡിവിഷനില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് നേടിയത്. 2297 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിന്റെ ആര്‍ രമേഷ്കുമാറാണ് ഇവിടെ വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ഥി സുദര്‍ശനാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ കഴിഞ്ഞ തവണ 400 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിരുന്ന നാല് പഞ്ചായത്ത് വാര്‍ഡുകളില്‍ എല്‍ഡിഎഫ് മേല്‍കൈ നേടിയതും ശ്രദ്ധേയമാണ്. എല്‍ഡിഎഫിന് 4897 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് 2600 വോട്ടും ബിജെപിയ്ക്ക് 247 വോട്ടും ലഭിച്ചു. അനങ്ങനടി കോട്ടക്കുളം 12þാം വാര്‍ഡില്‍ യുഡിഎഫിന്റെ കെ കെ റഷീദ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ തവണ 550 വോട്ട് കിട്ടിയത് ഇത്തവണ 457 ആയി കുറഞ്ഞു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. വോട്ട് 154ല്‍ നിന്ന് 339 ആയി ഉയര്‍ന്നു. രണ്ടാം സ്ഥാനത്തായിരുന്ന എസ്ഡിപിഐ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചിറ്റൂര്‍ þതത്തമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കത്തറ എട്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ രാധാമണി 229 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇത് യുഡിഎഫ് സിറ്റിങ് സീറ്റാണ്.

deshabhimani

No comments:

Post a Comment