Wednesday, May 21, 2014

ഉമാനാഥിന് ആദരാഞ്ജലി

ചെന്നൈ: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ആര്‍ ഉമാനാഥ് അന്തരിച്ചു. 92 വയസായിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

കേന്ദ്രകമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായ അദ്ദേഹം തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നിന്ന് രണ്ട് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടു. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു.

1922ല്‍ കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് മദ്രാസിലേയ്ക്ക് പോകുകയായിരുന്നു. കാസര്‍കോട് വ്യാപാരിയായിരുന്ന കെ പി രാമയ്യ ഹാന്‍ബാഗാണ് പിതാണ്. ഭാര്യ പരേതയായ പപ്പാ ഉമാനാഥ് സിപിഐ എം കേന്ദ്രകമ്മറ്റി അംഗാമയിരുന്നു. നിലവില്‍ കേന്ദ്രകമ്മറ്റി അംഗമായയ യു വാസുകി മകളാണ്.

deshabhimani

No comments:

Post a Comment