Sunday, September 23, 2012

ഡിവൈഎഫ്ഐ യുവജനമാര്‍ച്ച് 24ന്


സംസ്ഥാന സര്‍ക്കാരിന്റെ യുവജനവഞ്ചനയ്ക്കെതിരെ 24ന് സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റിലേക്കും ഡിവൈഎഫ്ഐ യുവജനമാര്‍ച്ച് സംഘടിപ്പിക്കും. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറുക, പങ്കാളിത്ത പെന്‍ഷന്‍പദ്ധതി റദ്ദാക്കുക, നിയമനിരോധന നീക്കം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സെക്രട്ടറിയറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഉദ്ഘാടനംചെയ്യും.

കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 45 ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ പേര് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം പിഎസ്സി തസ്തികളിലേക്ക് 30 ലക്ഷംപേര്‍ അപേക്ഷിച്ചു. സര്‍ക്കാര്‍ജോലിക്കായി ഇത്രയും ആളുകള്‍ അപേക്ഷിക്കുന്ന സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല. അധികബാധ്യതയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ് സര്‍ക്കാര്‍. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് നടിച്ച് ജീവനക്കാരെയും യുവാക്കളെയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അധികതസ്തികകള്‍ വെട്ടിച്ചുരുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വിവിധ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവജനങ്ങളെ വഴിയാധാരമാക്കാന്‍ സമ്പൂര്‍ണ നിയമനിരോധനത്തിന് കോപ്പുകൂട്ടുകയുമാണ്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള ഒരു സാഹചര്യവും കേരളത്തിലുണ്ടായിരുന്നില്ല. എന്നാല്‍, നിയമസഭയെയും യുവജനങ്ങളെയും വഞ്ചിച്ചുകൊണ്ട് കഴിഞ്ഞ ബജറ്റില്‍ ഏകപക്ഷീയമായി പെന്‍ഷന്‍പ്രായം ഒരുവര്‍ഷം വര്‍ധിപ്പിച്ച് പ്രഖ്യാപനം വരികയാണ് ചെയ്തത്. പെന്‍ഷന്‍പ്രായം ഘട്ടംഘട്ടമായി ഉയര്‍ത്തി 60 ആക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമം. ഇത് രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് നയിക്കും. യുവജനമാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 230912

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ യുവജനവഞ്ചനയ്ക്കെതിരെ 24ന് സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റിലേക്കും ഡിവൈഎഫ്ഐ യുവജനമാര്‍ച്ച് സംഘടിപ്പിക്കും. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറുക, പങ്കാളിത്ത പെന്‍ഷന്‍പദ്ധതി റദ്ദാക്കുക, നിയമനിരോധന നീക്കം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സെക്രട്ടറിയറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഉദ്ഘാടനംചെയ്യും.

    ReplyDelete