Monday, June 11, 2012

ബസില്‍ യുവതിയോട് അപമര്യാദ: ഐഎന്‍ടിയുസി നേതാവ് പിടിയില്‍


ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി യൂണിയന്‍ മുന്‍ സംസ്ഥാന നേതാവ് പിടിയില്‍. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് താന്നിക്കല്‍ വീട്ടില്‍ ജേക്കബ് ജോര്‍ജി(39) നെയാണ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഞായറാഴ്ച പകല്‍ രണ്ടിന് ചെങ്ങന്നൂരില്‍നിന്ന് അടൂരിലേക്കുപോയ ബസില്‍ യാത്രചെയ്ത മുളക്കുഴ സ്വദേശിനിയോടാണ് ജേക്കബ് ജോര്‍ജ് അപമര്യാദയായി പെരുമാറിയത്. കെഎസ്ടി വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി)}മുന്‍ നേതാവാണ് ഇയാള്‍.

ഡ്യുട്ടിയിലില്‍ ഇല്ലായിരുന്ന ഇയാള്‍ യുവതിയുടെ കൈയ്യില്‍ കയറി പിടിച്ചു. സഹികെട്ട യുവതി മൊബൈല്‍ഫോണില്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബസ് മുളക്കുഴയില്‍ എത്തിയപ്പോള്‍ യുവതിയുടെ സഹോദരന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ ജേക്കബ് ജോര്‍ജിനെ പിടികൂടി മര്‍ദ്ദിച്ചു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ഇയാള്‍ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശനം തേടി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്കുമുമ്പില്‍ വാക്കേറ്റമുണ്ടാക്കി. ചെങ്ങന്നൂര്‍ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ജേക്കബ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു.

deshabhimani 110612

No comments:

Post a Comment