Monday, September 17, 2012

കൂടംകുളം: ആശങ്ക അകറ്റണം- സിപിഐ എം


കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവരെ സിപിഐ എം പ്രതിനിധിസംഘം സന്ദര്‍ശിച്ചു. തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കനകരാജ്, സംസ്ഥാനകമ്മിറ്റി അംഗം ആര്‍ അണ്ണാദുരൈ എംഎല്‍എ, തിരുനെല്‍വേലി ജില്ലാ സെക്രട്ടറി കെ ജി ഭാസ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് അതിക്രമം നടന്ന ഇടിന്തക്കര ഗ്രാമം സന്ദര്‍ശിച്ചത്. സിപിഐ എം പ്രതിനിധിസംഘത്തെ ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ് വരവേറ്റത്. സമരം നടത്തുന്ന ജനങ്ങളെ അഭിസംബോധനചെയ്ത നേതാക്കള്‍ പൊലീസ് അതിക്രമങ്ങളെ അപലപിച്ചു. ജനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആണവനിലയം സംബന്ധിച്ച ആശങ്ക അകറ്റാന്‍ സര്‍ക്കാരുകള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

സമരസമിതി നേതാക്കളിലൊരാളായ ജേസുരാജുമായും ഗ്രാമത്തിലെ ജനങ്ങളുമായും സംഘം ചര്‍ച്ച നടത്തി. പൊലീസ്വേട്ടയില്‍ പരിക്കേറ്റ് 18 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് ജനങ്ങള്‍ നേതാക്കളെ അറിയിച്ചു. 58 പേരെ അറസ്റ്റുചെയ്ത പൊലീസ് സുനാമി കോളനിയിലെ 46 വീട് തകര്‍ത്തു. അതിക്രമത്തില്‍ ലൂര്‍ദ് മാതാ പള്ളി തകര്‍ന്നു. 30 വാഹനങ്ങളും തകര്‍ന്നു. പൊലീസ് അക്രമത്തെതുടര്‍ന്ന് ഇടിന്തക്കരയിലെയും കൂടംകുളത്തെയും ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങള്‍ക്കുനേരെ പൊലീസ് 500 കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു. നൂറോളം സ്ത്രീകള്‍ക്ക് മുഖത്ത് പൊള്ളലേറ്റു. സമരത്തില്‍ പങ്കെടുത്ത സഹായം എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഇതിനിടയില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനം താഴ്ന്നുപറന്നത് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചതായും ജനങ്ങള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ലാസറിന്റെ നേതൃത്വത്തിലുള്ള സംഘം കൂടംകുളത്ത് സമരം നടത്തുന്ന ക്രിസ്ത്യന്‍ പുരോഹിതന്മാരെ സന്ദര്‍ശിച്ചു.

deshabhimani 170912

1 comment:

  1. കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവരെ സിപിഐ എം പ്രതിനിധിസംഘം സന്ദര്‍ശിച്ചു. തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കനകരാജ്, സംസ്ഥാനകമ്മിറ്റി അംഗം ആര്‍ അണ്ണാദുരൈ എംഎല്‍എ, തിരുനെല്‍വേലി ജില്ലാ സെക്രട്ടറി കെ ജി ഭാസ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് അതിക്രമം നടന്ന ഇടിന്തക്കര ഗ്രാമം സന്ദര്‍ശിച്ചത്. സിപിഐ എം പ്രതിനിധിസംഘത്തെ ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ് വരവേറ്റത്. സമരം നടത്തുന്ന ജനങ്ങളെ അഭിസംബോധനചെയ്ത നേതാക്കള്‍ പൊലീസ് അതിക്രമങ്ങളെ അപലപിച്ചു. ജനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആണവനിലയം സംബന്ധിച്ച ആശങ്ക അകറ്റാന്‍ സര്‍ക്കാരുകള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

    ReplyDelete