സ്ഥാനാര്‍ഥിയുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരനായിട്ടാണ് താന്‍ ജനിച്ചത്. സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പല ഉന്നത പദവികളും വഹിച്ചു. രാഷ്ട്രപതിഭവനില്‍ ഉള്‍പ്പെടെയുള്ള ഉന്നതപദവികള്‍ വഹിച്ചപ്പോഴും താന്‍ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു. 39 വര്‍ഷം ജോലിചെയ്തു. 23 വര്‍ഷം ഭാരത സര്‍ക്കാരിനെ സേവിക്കാന്‍ അവസരമുണ്ടായി. ഗുജറാത്ത് കേഡറിലും ജോലിചെയ്തു. 2002ല്‍ കയര്‍ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി. 2004 ല്‍ ഗുജറാത്തില്‍ തിരികെയെത്തി. അവിടെ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.
ഇന്ത്യയുടെ അന്തഃസത്തയായ നാനാത്വത്തില്‍ ഏകത്വം, ബഹുസ്വരത എന്നിവയെ തുണ്ടംതുണ്ടമായി മുറിച്ചുമാറ്റാന്‍ തന്ത്രം മെനയുന്ന ഭരണാധികാരിയെയാണ് അവിടെ കണ്ടത്. അതോടെ ഗുജറാത്ത് വിടാന്‍ നിര്‍ബന്ധിതമായി. തിരിച്ച് ഭാരത സര്‍ക്കാര്‍ സര്വീസിലേക്കുതന്നെ പോയി. 2012ല്‍ വിരമിച്ചു. തീരപ്രദേശങ്ങളില്‍ ഒരു കുടില്‍പോലും കെട്ടാനാവാത്ത സ്ഥിതിയുണ്ട്. ചെറിയ കെട്ടിടങ്ങള്‍ നിര്‍മിച്ചാല്‍ അവയ്ക്ക് നമ്പര്‍ കിട്ടുന്നില്ല. ഇവിടത്തെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ഇതിന് മാറ്റമുണ്ടാകണം. ജനങ്ങള്‍ക്കുവേണ്ടിയുള്ള കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ഒരു ഉദ്യോഗസ്ഥനുള്ള പരിമിതി മനസ്സിലായി. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ നല്ല അവസരം എല്‍ഡിഎഫ് തന്നിരിക്കുകയാണ്. ജനങ്ങളുടെ സ്നേഹമാണ് എക്കാലവും തനിക്കു കരുത്തേകുന്നത്്. 17 വര്‍ഷമായി എറണാകുളത്തുതന്നെയാണ് താമസം. എന്നും ഇവിടത്തെ ജനങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാവുമെന്ന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു.
ആധുനിക ഗതാഗതസംവിധാനം ഉള്‍പ്പെടെയുള്ള കൊച്ചിയുടെ സമഗ്രവികസനം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രാപ്തമായ സ്ഥാനാര്‍ഥി എന്ന അന്വേഷണമാണ് ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസിലേക്ക് എത്തിച്ചതെന്ന് സിപിഐ എം എറണാകുളം മണ്ഡലം സെക്രട്ടറി പി രാജീവ് എംപി പറഞ്ഞു. ഡല്‍ഹി ഉള്‍പ്പെടെ അധികാര സംവിധാനത്തില്‍ നല്ല പരിചയമുള്ള വ്യക്തിയാണ് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. വികസനപ്രവര്‍ത്തനങ്ങളില്‍ കൊച്ചിക്ക് അര്‍ഹമായ പരിഗണന ഇപ്പോള്‍ ലഭിക്കുന്നില്ല. ഇതു പരിഹരിക്കാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പരിചയസമ്പത്തിന് ആവുമെന്ന് പി രാജീവ് പറഞ്ഞു
deshabhimani

No comments:
Post a Comment