Monday, September 28, 2020

കളി കൈവിട്ടു; ആൾക്കൂട്ടസമരം നിർത്തുന്നുവെന്ന്‌ യുഡിഎഫ്‌, അണികളിൽ നിന്നടക്കം പ്രതിഷേധം

 തിരുവനന്തപുരം > അണികളിൽ നിന്നടക്കം പ്രതിഷേധം രൂക്ഷമാതതോടെ ആൾക്കൂട്ട സമരങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫ്‌ തീരുമാനം. സംസ്ഥാന നേതാക്കൾക്കടക്കം കോവിഡ്‌ ബാധിച്ചപ്പോഴാണ്‌ കോൺഗ്രസിനും ലീഗിനും ബോധോധയം ഉണ്ടായത്‌.

ഇന്ന് രാവിലെ യുഡിഎഫ് നേതക്കാൾ തമ്മിൽ അനൗദ്യോ​ഗികമായി നടത്തിയ ച‍ർച്ചയിലാണ് ആൾക്കൂട്ടസമരം താത്കാലികമായി നി‍ർത്തിവയ്ക്കാൻ ധാരണയായത്. യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരങ്ങൾ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി വിലയിരുത്തൽ ഉണ്ടായിരുന്നു.

കെഎസ്.യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിൻ്റെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.

കോൺഗ്രസിൽ കലാപക്കാലം ; നേതൃപദവിയെ ചൊല്ലിയുള്ള കലഹം മൂർച്ഛിക്കുന്നു

സോളാർ കേസിൽ സരിതയെ നിയന്ത്രിക്കാൻ നേരിട്ടിറങ്ങി ഉമ്മൻചാണ്ടിയോട്‌ കൂറുതെളിയിച്ചയാളാണ്‌ ബെന്നി ബഹനാൻ. എ ഗ്രൂപ്പും ഉമ്മൻചാണ്ടിയും നിരാകരിച്ചാൽ സ്വമേധയാ പുറത്തുപോകാതെ ബെന്നിക്ക്‌ വേറെ വഴിയില്ല. കെപിസിസി നേതൃത്വത്തിന്‌ മുമ്പിൽ അനുസരണയുള്ള കുട്ടിയായി നിന്നിട്ടും അവഗണനയുടെ നെല്ലിപ്പടി കണ്ടതോടെയാണ്‌ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള കെ മുരളീധരന്റെ  തീരുമാനം.

യുഡിഎഫ്‌ കൺവീനർ സ്ഥാനം ഒഴിയാനുള്ള തീരുമാനം ഞായറാഴ്‌ച രാവിലെയാണ്‌ ബെന്നി ബഹനാൻ അറിയിച്ചത്‌. എന്നാൽ, കെപിസിസി പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജിക്കത്ത്‌ ആരെയും അറിയിക്കാതെ കെ മുരളീധരൻ സോണിയ ഗാന്ധിക്ക്‌ നേരിട്ടാണ്‌‌ അയച്ചത്‌. ഇതൊന്നുമറിയാതെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെറും നോക്കുകുത്തിയായി.

നേതൃപദവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ കലഹം മൂർച്ഛിക്കുന്നതിനിടെയാണ്‌ രണ്ട്‌ എംപിമാർ തന്നെ നാടകീയ നീക്കങ്ങളുമായി രംഗത്തിറങ്ങിയത്‌. എക്കാലവും ഒപ്പം നിന്ന തന്നെ ഉമ്മൻചാണ്ടി തള്ളിയത്‌ ബെന്നി ബഹനാന് സഹിക്കാവുന്നതിനപ്പുറമാണ്‌. ഇതിന്റെ അലയൊലി എ ഗ്രൂപ്പിനുള്ളിൽ ശക്തമാകും. എതിർ നീക്കങ്ങൾക്ക്‌ ബെന്നി ബഹനാൻ അശക്തനാണെങ്കിലും കെ മുരളീധരൻ അടങ്ങിയിരിക്കില്ല.

കെപിസിസി പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത്‌ അവരോധിച്ചെങ്കിലും കെ മുരളീധരന്‌ കാര്യമായി റോളുണ്ടായിരുന്നില്ല. ഇടയ്‌ക്ക്‌ കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം നടത്തി പോകാമെന്നല്ലാതെ കൂടിക്കാഴ്‌ചയ്‌ക്കുള്ള അവസരം പോലും മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയില്ല. ഏറ്റവും ഒടുവിൽ 96 കെപിസിസി സെക്രട്ടറിമാരെ നിയമിച്ച വേളയിലും കെ മുരളീധരനെ ചെവിക്കൊണ്ടില്ല. ഐ ഗ്രൂപ്പ്‌ ആണെങ്കിലും രമേശ്‌ ചെന്നിത്തലയും പരിഗണന നൽകിയില്ല. ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ ചേർന്ന്‌ പദവികൾ വീതംവച്ചുവെന്നാണ്‌ കെ മുരളീധരന്റെ പരാതി.

ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനായതിന്റെ പേരിൽ കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ കരിമ്പട്ടികയിൽപ്പെടുത്തിയ ആളാണ്‌ ബെന്നി ബഹനാൻ. സോളാർ കേസിൽ ആരോപണ നിഴലിലായതിന്റെ പേരിൽ നിയമസഭാ സ്ഥാനാർഥി പട്ടികയിൽനിന്ന്‌ സുധീരൻ വെട്ടി. 

വി എം സുധീരന്‌ പകരം എം എം ഹസൻ കെപിസിസി അധ്യക്ഷസ്ഥാനത്ത്‌ വന്നു. മുല്ലപ്പള്ളിക്ക്‌ വേണ്ടി എം എം ഹസനെ ഒഴിവാക്കിയപ്പോൾ രൂപം നൽകിയ പാക്കേജ്‌ അനുസരിച്ചാണ്‌ ബെന്നി ബഹനാൻ യുഡിഎഫ്‌ കൺവീനർ പദവിയിലെത്തിയത്‌. ഈ പാക്കേജിന്റെ ഭാഗമായി വർക്കിങ്‌ പ്രസിഡന്റുമാരായ കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്‌ എന്നിവർക്ക്‌ ഒരു ഇളക്കവും തട്ടിയില്ല. തന്നെമാത്രം ബലിയാടാക്കുന്നതിലെ യുക്തി എന്തെന്ന്‌ ബെന്നി ചോദ്യമുയർത്തിയെങ്കിലും ആരും ചെവിക്കൊണ്ടില്ല.

കെ ശ്രീകണ‌്ഠൻ 

കോൺഗ്രസ്‌ പുനഃസംഘടനയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന്‌ കെ മുരളീധരൻ

കോഴിക്കോട്‌ > മാധ്യമങ്ങൾ ഉള്ളതിനാലാണ്‌ പാർടി കാര്യങ്ങൾ അറിയുന്നതെന്ന്‌ കെ മുരളീധരൻ എംപി. പാർട്ടിയിൽ കൂടിയാലോചന ഇല്ല. പാർട്ടി പ്രവർത്തനത്തിൽ തൃപ്‌തി ഇല്ല, എന്നാൽ വിഴുപ്പലക്കലിനില്ല. കെപിസിസി പ്രചരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച മുരളീധരൻ പറഞ്ഞു. പാർടി പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും മുരളി വാർത്താലേഖകരോട്‌ പറഞ്ഞു.

ബെന്നി ബഹനാന്‌ പിന്നാലെ കെ മുരളീധരനും രാജിവച്ചു; സോണിയ ഗാന്ധിക്ക് കത്ത്

കോഴിക്കോട് > കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും കെ മുരളീധരൻ എംപി രാജിവച്ചു. ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്ത് നൽകി. സമൂഹമാധ്യമത്തിലൂടെയാണ് രാജിക്കത്ത് നൽകിയ കാര്യം അദ്ദേഹം അറിയിച്ചത്. പിന്തുണച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ദൗത്യങ്ങൾ ഉത്തരവാദത്തത്തോടെ ചെയ്തുവെന്ന് ഉറപ്പുണ്ട്. ഒരാൾക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് പ്രചാരണ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവയ്‌‌ക്കുന്നതെന്നും രാജിക്കത്തിൽ പറയുന്നു. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതില്‍ മുരളീധരന് എതിര്‍പ്പുണ്ടായിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബഹ്നാൻ രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെ മുരളീധരനും രാജി പ്രഖ്യാപിച്ചത്.

No comments:

Post a Comment