തൃശൂര്‍: സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ മഹാസമ്മേളനത്തിന് സാംസ്കാരിക പെരുമയുടെ സംഗമഭൂവില്‍ ചെങ്കൊടി ഉയര്‍ന്നു. സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് തേക്കിന്‍കാട് മൈതാനിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ആര്‍ രാജന്‍ എംപി പതാക ഉയര്‍ത്തി. ജില്ലയിലെ മൂന്ന് രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള പതാക, കൊടിമര, ദീപശിഖാ പ്രയാണങ്ങള്‍ സംഗമിച്ച് പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനമായി തേക്കിന്‍കാട് മൈതാനിയിലെ സ. ഇ ബാലാനന്ദന്‍ നഗറില്‍ സമാപിച്ചു. പ്രതിനിധിസമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് സ. കെ പത്മനാഭന്‍ നഗറില്‍ (കാല്‍ഡിയന്‍ സെന്റര്‍) സിഐടിയു പ്രസിഡന്റ് എം കെ പന്ഥെ ഉദ്ഘാടനംചെയ്യും.
ആദ്യ റിപ്പബ്ളിക്ദിനത്തില്‍ പൊലീസ് ലോക്കപ്പില്‍ രക്തസാക്ഷിത്വം വരിച്ച സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ നാട്ടിക വലപ്പാടുള്ള സ്മൃതിമണ്ഡപത്തില്‍നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട പതാകജാഥ സിഐടിയു കേന്ദ്രവര്‍ക്കിങ് കമ്മിറ്റി അംഗം സി ഒ പൌലോസും ലീഗ് അക്രമികള്‍ കൊലപ്പെടുത്തിയ ചാവക്കാട് നഗരസഭാചെയര്‍മാന്‍ കെ പി വത്സലന്റെ രക്തസാക്ഷികുടീരത്തില്‍നിന്നുള്ള കൊടിമരജാഥ സംസ്ഥാന സെക്രട്ടറി പി നന്ദകുമാറും ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയന്റെ മണ്ണുത്തി പട്ടാളക്കുന്നിലെ ബലികുടീരത്തില്‍നിന്നുള്ള ദീപശിഖാപ്രയാണം മുതിര്‍ന്ന നേതാവ് കെ കെ മാമക്കുട്ടി ഉദ്ഘാടനം ചെയ്തു. സി ഒ പൌലോസ് ദീപം പകര്‍ന്നു. സി കെ ചന്ദ്രന്‍ നയിച്ച പതാകജാഥയും ബാബു എം പാലിശേരി എംഎല്‍എ നയിച്ച കൊടിമരജാഥയും കെ വി ജോസ് നയിച്ച ദീപശിഖാപ്രയാണവും വൈകിട്ട് നഗരഹൃദയത്തില്‍ സംഗമിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വരാജ് റൌണ്ട്, മണികണ്ഠനാല്‍ വഴി തേക്കിന്‍കാട്ടില്‍ പ്രവേശിച്ചു. ചുവപ്പണിഞ്ഞ ശക്തന്റെ നഗരിയില്‍ മഹാസമ്മേളനത്തിന്റെ വിളംബരജാഥക്ക് അഭിവാദ്യമര്‍പ്പിച്ച് വന്‍ ജനാവലിയെത്തി.
സിപിഐ എം ജില്ലാ സെക്രട്ടറി ബേബിജോണ്‍, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ എം ചന്ദ്രന്‍, കെ പി സഹദേവന്‍, ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, പ്രസിഡന്റ് കെ എഫ് ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു. തെക്കേ ഗോപുരനടയില്‍ വ്യാഴാഴ്ച വൈകിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വെള്ളിയാഴ്ച വൈകിട്ട് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സെമിനാര്‍ ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന് സമാപനംകുറിച്ച് ശനിയാഴ്ച വൈകിട്ട് ലക്ഷംപേരുടെ റാലി നടക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും.
സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ മഹാസമ്മേളനത്തിന് സാംസ്കാരിക പെരുമയുടെ സംഗമഭൂവില്‍ ചെങ്കൊടി ഉയര്‍ന്നു. സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് തേക്കിന്‍കാട് മൈതാനിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ആര്‍ രാജന്‍ എംപി പതാക ഉയര്‍ത്തി. ജില്ലയിലെ മൂന്ന് രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള പതാക, കൊടിമര, ദീപശിഖാ പ്രയാണങ്ങള്‍ സംഗമിച്ച് പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനമായി തേക്കിന്‍കാട് മൈതാനിയിലെ സ. ഇ ബാലാനന്ദന്‍ നഗറില്‍ സമാപിച്ചു. പ്രതിനിധിസമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് സ. കെ പത്മനാഭന്‍ നഗറില്‍ (കാല്‍ഡിയന്‍ സെന്റര്‍) സിഐടിയു പ്രസിഡന്റ് എം കെ പന്ഥെ ഉദ്ഘാടനംചെയ്യും.
ReplyDeleteസമ്മേളനത്തിന് ജനശക്തിയുടെ അഭിവാദ്യങ്ങള്‍..