കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സമ്മേളത്തിലേക്കെത്തുമ്പോള്‍ നമുക്ക് നഷ്ടമായത് പതിനെട്ട് ജിവിതങ്ങളാണ്.....
ഞങ്ങളോടൊപ്പം സ്‌നേഹവും സ്വപ്നങ്ങളും പങ്കുവച്ച് തൂവെള്ള കൊടിക്കുകീഴില്‍ ഒത്തുചേര്‍ന്നവരില്‍ പതിനെട്ടുപേര്‍.....
മതാന്ധത മനുഷ്യരല്ലാതാക്കിയ ആര്‍ എസ് എസ്- എന്‍ ഡി എഫ് സംഘവും, മാഫിയാസംഘങ്ങളും ചേര്‍ന്നു തല്ലിക്കെടുത്തിയ ജീവിതങ്ങളെ ഈ സമ്മേളനം വാക്കുകളാല്‍ വിശദീദരിക്കാനാവാത്ത വികാരവായ്പുകളോടെ ഓര്‍ക്കുന്നു.
ഉറ്റവരുടെ മനസിലെ അണയാത്ത ദുഖം ഞങ്ങളേറ്റുവാങ്ങുന്നു....
മരിക്കാത്ത ഓര്‍മ്മകളെ സാക്ഷിയാക്കി ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാന സമ്മേളനം ഉറപ്പുനല്കുന്നു. നിലച്ചുപോയ നാവുകള്‍ക്ക് ഞങ്ങളുടെ ജീവിതം കൊണ്ട് ഞങ്ങള്‍ പകരം ചോദിക്കും.... മതഭ്രാന്തിന്റെ ഭീകരതയെ യുവജനസമൂഹത്തിന് ബോധ്യപ്പെടുത്തി, പ്രതിരോധിച്ച് മാനവികതയുടെ കാവലാളുകളാണെന്ന് സ്വയം തെളിയിക്കും... അധോലോക മാഫിയ സംഘധാര്‍ഷ്ഠ്യങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും.
രക്തസാക്ഷികള്‍
കാസര്‍ഗോഡ്:-
സ: മുഹമ്മദ് റഫീഖ്
-2008 സെപ്തംബര്‍ 14 ന് ആര്‍ എസ് എസ്സ് കപാലികസംഘം കൊലപ്പെടുത്തി. ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ബ്ലോക്കിലെ മുക്രാന്‍പുത്തൂര്‍ വില്ലേജിലെ പെരിയടുക്ക യൂണിറ്റുസെക്രട്ടറിയായിരുന്നു. ഗള്‍ഫില്‍ നിന്നും മടങ്ങി നാട്ടില്‍ സജീവമാകുന്നവേളയിലാണ് കൊലചെയ്യപ്പെട്ടത്. ആറ് സഹോദരിമാര്‍ക്ക് ഒരേയൊരു സഹോദരനും കുടുംബത്തിലെ ഏക ആശ്രയവുമായിരുന്നു സഖാവ്.
സ: അബ്ദുള്‍സത്താര്‍ഹോങ്കാല്‍
2008 ഡിസംബര്‍ 27 നാണ് സഖാവ് കൊല്ലപ്പെട്ടത്. ജില്ലാസമ്മേളനത്തിന്റെ പ്രകടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സഖാവിനെ ഗുണ്ടാ-മാഫിയാസംഘം ആക്രമിച്ചത്. ഡിസംബര്‍ 21 ന് അക്രമണത്തില്‍ പരിക്കേറ്റസഖാവിന് ഒരാഴ്ചക്കുശേഷമാണ് നഷ്ടപ്പെടുന്നത്. മങ്കല്‍പാടി പഞ്ചായത്ത് മഞ്ചേശ്വരം ബ്ലോക്കിലെ ഉപ്പള വില്ലേജ് പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. ഭാര്യയും രണ്ട് മക്കളും, ഉമ്മയുമടങ്ങുന്നതാണ് കുടുംബം.
കണ്ണൂര്‍
സ: യു കെ സലീം
ന്യൂമാഹിയിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ. സഖാവിനെ വില്ലേജ് സമ്മേളനപ്രചരണപ്രവര്‍ത്തനം നടത്തുമ്പോള്‍ 2008 ജൂലായ് 23 ന് എന്‍ ഡി എഫ് ക്രിമിനലുകള്‍ കൊലപ്പെടുത്തി. 29 വയസ്സ് പ്രായമുള്ള സഖാവിനെ ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.
സ: ദിലീപന്‍
കാക്കയങ്ങാട് ചാക്കാട് എന്ന പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സഖാവിന് 2008 ആഗസ്റ്റ് 24 ന് എന്‍ ഡി എഫുകാര്‍ കൊലപ്പെടുത്തി. ദേശാഭിമാനി പത്രക്യാമ്പയിന് കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് സഖാവിനെ കൊലപ്പെടുത്തിയത്. 29 വയസ്സുള്ള സഖാവിന് അമ്മയും രണ്ടുസഹോദരങ്ങളുമുണ്ട്.
സ: വിജേഷ്
തലശ്ശേരി നങ്ങാരത്ത് പീഡികയില്‍വെച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് എക്‌സിക്യൂട്ടീവംഗമായ സഖാവിനെ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തി. 27 വയസ്സുണ്ട്. അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ അടങ്ങുന്നതാണ് കുടുംബം.
സ: രജ്ഞിത്ത്
തലശ്ശേരിയില്‍ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ സഖാവ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. 36 വയസ്സുള്ള സഖാവിന് ഭാര്യ, അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരുണ്ട്.
സ: അനീഷ്
2008 മാര്‍ച്ച് 08 ന് പാനൂരിനടുത്ത പുത്തൂരിനടുത്തുവെച്ച് ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി. ഡിവൈഎഫ്‌ഐ യൂണിറ്റുതല പ്രവര്‍ത്തകനായ സഖാവിന് 32 വയസ്സ് പ്രായമുണ്ട്. അച്ഛന്‍, അമ്മ, രണ്ടുസഹോദരിമാരും രണ്ടുസഹോദരന്മാരും അടങ്ങുന്നതാണ് കുടുംബം.
സ: ഒ ടി വിനീഷ്
2009 മെയ് 14 ന് ചിറക്കയിലെ അറയമ്പത്തില്‍വെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സഖാവിനെ എന്‍ ഡി എഫ് ക്രമിനലുകള്‍ കൊലപ്പെടുത്തി. 25 വയസ്സുള്ള സഖാവിന് അച്ഛന്‍, അമ്മ, ഒരു സഹോദരി, രണ്ടുസഹോദരന്മാര്‍ എന്നിവരുണ്ട്.
സ: ലതേഷ്
തലശ്ശേരി തലായില്‍വെച്ച് ആര്‍ എസ് എസ്സുകാര്‍കൊലപ്പെടുത്തി. ഡിവൈഎഫ്‌ഐ വില്ലേജ് ജോയിന്റ്‌സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2008 ഡിസംബര്‍ 31-നാണ് സഖാവ് കൊല്ലപ്പെട്ടത്. 34 വയസ്സുള്ള സഖാവിന് അമ്മയും, സഹോദരങ്ങളുമടങ്ങുന്നതാണ് കുടുംബം.
സ: സജീവന്‍
- മട്ടന്നൂര്‍ ഉരുവച്ചാലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സഖാവിനെ എന്‍ ഡി എഫുകാര്‍ കൊലപ്പെടുത്തി. 2008 ഡിസംബര്‍ 17 ന് ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് നടത്തിയ സംഘടിതമായ അക്രമത്തിലാണ് സഖാവ് കൊല്ലപ്പെട്ടത്. 23 വയസ്സുള്ള സഖാവിന് അമ്മയും രണ്ടുസഹോദരന്മാരുമുണ്ട്.
സ: ധനേഷ്
അഴീക്കോട് വലിയപറമ്പ് യൂണിറ്റ് എക്‌സിക്യൂട്ടീവംഗമായ സഖാവിനെ 2007 ജനുവരി 12 ന് ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തി. 27 വയസ്സുള്ള സഖാവിന് അച്ഛന്‍, അമ്മ രണ്ടുസഹോദരങ്ങള്‍ അടങ്ങുന്നതാണ് കുടുംബം.
തൃശ്ശൂര്‍
സ: കെ യു ബിജു
2008 ജൂലൈ 2 നാണ് സഖാവ് രക്തസാക്ഷിയായത്. ആര്‍ എസ് എസ് കാപാലികസംഘമാണ് സഖാവ് ജോലിക്ക് പോകുമ്പോള്‍ മാര്‍ഗമദ്ധ്യേ ആക്രമിക്കുന്നത്. മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സക്കിടയാണ് സഖാവ് മൃതിയടയുന്നത്. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു. അച്ഛന്‍, അമ്മ, ഒരു സഹോദരനും സഹോദരിയുമുണ്ട്.
സ: ഐ കെ ധനീഷ്
2008 ഒക്‌ടോബര്‍ 1 ന് ആര്‍ എസ് എസ്സ് കാപാലികസംഘമാണ് സഖാവിനെ കൊലപ്പെടുത്തിയത്. നാട്ടിക ബ്ലോക്കിലെ ഏങ്ങണ്ടിയൂര്‍ വില്ലേജ് കമ്മിറഅറിയംഗമായിരുന്നു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ അടങ്ങുന്നതാണ് സഖാവിന്റെ കുടുംബം.
സ: ഷാജി
2008 മാര്‍ച്ച് 17 ന് ആര്‍ എസ് എസ് ക്രിമിനല്‍ സംഘമാണ് സഖാവിനെ കൊലപ്പെടുത്തുന്നത്. നാട്ടിക ബ്ലോക്കിലെ ഏങ്ങണ്ടിയൂര്‍ വില്ലേജിലെ പ്രവര്‍ത്തകനായിരുന്നു. അച്ഛന്‍, അമ്മ, ഭാര്യ, സഹോദരി അടങ്ങുന്നതാണ് സഖാവിന്റെ കുടുംബം.
സ: എ ബി ബിജേഷ്
കുന്നംകുളം ബ്ലോക്ക് വൈസ്പ്രസിഡന്റും എസ് എഫ് ഐ ജില്ലാസെക്രട്ടറിയേറ്റംഗവുമായ സഖാവിനെ നവംബര്‍ 2 നാണ് എന്‍ ഡി എഫുകാര്‍ കൊലപ്പെടുത്തുന്നത്. അച്ഛന്‍, അമ്മ, ഭാര്യ, സഹോദരങ്ങള്‍ അടങ്ങുന്നതാണ് കുടുംബം. വിവാഹം കഴിഞ്ഞ് 5 മാസം മാത്രമെ ആയിട്ടുള്ളു.
എറണാകുളം:
സ: സി ആര്‍ രതീഷ്
2009 ജനുവരി 10 രാത്രി 10 മണിയോടെയാണ് മദ്യ-മയക്കുമരുന്ന് മാഫിയസംഘം പറവൂര്‍ ബ്ലോക്കിലെ കോട്ടുവള്ളി വില്ലേജ് കമ്മിറ്റിയിലെ തത്തപ്പിള്ളി യൂണിറ്റ് എക്‌സിക്യൂട്ടീവംഗം അംഗവുമായ സ: സി ആര്‍ രതീഷിനെ കൊലപ്പെടുത്തുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ യുവാക്കളേയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ ഗുണ്ടാപ്പടയാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സജീവപ്രവര്‍ത്തം നടത്തിയതിനാണ് സഖാവിനെ അറുംകൊലചെയ്തത്.
കൊല്ലം
അജയപ്രസാദ്
2007 ജൂലായ് 20- ഡിവൈഎഫ്‌ഐ ക്ലാപ്പന വില്ലേജ് കമ്മിറ്റിയംഗവും എസ് എഫ് ഐ ഏരിയാജോയിന്റ്‌സെക്രട്ടറികൂടിയായ സഖാവ് അജയപ്രസാദിനെ കരുനാഗപ്പള്ളി തോട്ടത്തില്‍ മുക്കില്‍വെച്ച് 19-ാം തീയ്യതി പകല്‍ 03 മണിക്ക് ആര്‍ എസ് എസ്സുകാര്‍ മൃഗീയമായി ആക്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സഖാവ് 20 ന് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍വെച്ച് മരിച്ചു. അച്ഛന്‍, അമ്മ, അനിയത്തി, അനിയന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.
തിരുവനന്തപുരം
സ: വിഷ്ണു
2008 ഏപ്രില്‍ 1 ന് കൈതമുക്ക് ഡിവൈഎഫ്‌ഐ യൂണിറ്റിലെ പ്രവര്‍ത്തകനായ സഖാവിനെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. അച്ഛന്‍, അമ്മ, രണ്ട് സഹോദരന്മാരും അടങ്ങുന്നതാണ്.
ശുഭ്രപതാക വാഹകരായതുകൊണ്ടുമാത്രം ജീവന്‍ എടുക്കപ്പെട്ട ഈ പതിനെട്ടുപേര്‍ കാലത്തിനുപകരുന്ന സന്ദേശമെന്തെന്ന് തിരിച്ചറിയാനാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ യൗവ്വനങ്ങളില്‍ കണ്ണുംനട്ടും ഒരുപാട് സ്വപ്നങ്ങള്‍ കാത്തുവെച്ചിരുന്ന പെറ്റമ്മമാരുടെ കണ്ണുനീരിന്റെംഭാഷ കൂടപ്പിറപ്പുകളുടെ അവസാനിക്കാത്ത വിലാപങ്ങള്‍ ഉറ്റവര്‍ അനുഭവിക്കുന്ന അനാഥത്വം എന്തുകൊണ്ട് മനസ്സിലാക്കപ്പെടുന്നില്ല.
മതാന്ധതയുടേയും പ്രതിലോമപരതയുടേയും ചിതല്‍പ്പുറ്റുകള്‍ കാര്‍ന്നുതിന്നാത്ത മനസ്സുകള്‍ക്കുടമായ മുഴുവന്‍ മനുഷ്യരുടേയും മന:സാക്ഷിയ്ക്കുമുന്നില്‍ ഈ ചോദ്യങ്ങള്‍ ഞങ്ങളുയര്‍ത്തട്ടെ.
ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ആഘോഷിക്കുന്നവര്‍ പ്രതിരോധിക്കുമ്പോള്‍ പ്രകോപിതരാകുന്നവര്‍ അവരോട് ഞങ്ങള്‍ ചോദിക്കുന്നു..... വീണുപോയ പോരാളികളുടെ ജീവിതങ്ങള്‍ സാക്ഷിയാക്കി......
ആയുധഭാഷയാണ് മതത്തിന്റെതെന്ന് ധരിപ്പിച്ച് രാഷ്ട്രീയാധികാരം ലക്ഷ്യം വക്കുന്ന ആര്‍ എസ് എസ് നേതൃത്വം നല്‍കുന്നതും നിശയുടെ നിശബ്ദതയില്‍ ഭീകരതയും ദേശദ്രോഹവും കണ്ണിച്ചേര്‍ത്ത് യുവതലമുറയെ വഴിതെറ്റിക്കുന്ന എന്‍ ഡി എഫും ഉയര്‍ത്തുന്ന ഭീഷണിയെ പ്രതിരോധിക്കാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നവര്‍ ആരാണ്. അധോലോക സദൃശമായ മാഫിയാ ചെറുക്കുന്നതാരാണ്..... കൊലപാതകികളും ഇരകളും ഒരു പോലെയാകുന്നതെങ്ങനെ? അച്ഛനമ്മമാരുടെ തോരാത്തകണ്ണുനീരും കൂടപിറപ്പുകളുടെ നിലക്കാത്ത വിലാപങ്ങളും തിരിച്ചറിയാനാകാതെപോകുന്നതിനെ മനുഷ്യത്വം എന്നുവിളിക്കാനാവില്ല....
ഡിവൈഎഫ്‌ഐ വിട്ടുവിഴ്ച്ചയില്ലാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ അടയാളമായതുകൊണ്ടാണ്, പ്രതിലോമകര്‍ക്കെതിരായ പ്രതിരോധമായതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ് എതിര്‍ക്കപ്പെടുന്നതെന്ന വസ്തുത 11-ാം സംസ്ഥാനസമ്മേളനം വിനയപൂര്‍വ്വം ഓര്‍മ്മപെടുത്തട്ടെ.
ഒറിജിനല്‍ പോസ്റ്റ് ഇവിടെ
ആയുധഭാഷയാണ് മതത്തിന്റെതെന്ന് ധരിപ്പിച്ച് രാഷ്ട്രീയാധികാരം ലക്ഷ്യം വക്കുന്ന ആര്‍ എസ് എസ് നേതൃത്വം നല്‍കുന്നതും നിശയുടെ നിശബ്ദതയില്‍ ഭീകരതയും ദേശദ്രോഹവും കണ്ണിച്ചേര്‍ത്ത് യുവതലമുറയെ വഴിതെറ്റിക്കുന്ന എന്‍ ഡി എഫും ഉയര്‍ത്തുന്ന ഭീഷണിയെ പ്രതിരോധിക്കാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നവര്‍ ആരാണ്. അധോലോക സദൃശമായ മാഫിയാ ചെറുക്കുന്നതാരാണ്..... കൊലപാതകികളും ഇരകളും ഒരു പോലെയാകുന്നതെങ്ങനെ? അച്ഛനമ്മമാരുടെ തോരാത്തകണ്ണുനീരും കൂടപിറപ്പുകളുടെ നിലക്കാത്ത വിലാപങ്ങളും തിരിച്ചറിയാനാകാതെപോകുന്നതിനെ മനുഷ്യത്വം എന്നുവിളിക്കാനാവില്ല....
ReplyDeleteഡിവൈഎഫ്‌ഐ വിട്ടുവിഴ്ച്ചയില്ലാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ അടയാളമായതുകൊണ്ടാണ്, പ്രതിലോമകര്‍ക്കെതിരായ പ്രതിരോധമായതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ് എതിര്‍ക്കപ്പെടുന്നതെന്ന വസ്തുത 11-ാം സംസ്ഥാനസമ്മേളനം വിനയപൂര്‍വ്വം ഓര്‍മ്മപെടുത്തട്ടെ.
കൊടുത്താല്‍ കൊല്ലത്തും കിട്ടും കുട്ടിസഖാക്കളേ..
ReplyDeleteഡി വൈ എഫ് ഐയിലെ അവസാന ഗുണ്ടയും ആര്‍ എസ്സ് എസ്സിലെ അവസാന ഗുണ്ടയും തുടച്ചുനീക്കപ്പെടും വരെ കേരളം അശാന്തമായിരിക്കും.
അത് ഗുണ്ടയല്ലാത്ത കേരളഗാന്ധി ഉണ്ണിത്താനിലൂടെ തെളിയിക്കപ്പെട്ടു.കൊടുത്താല്‍ കൊല്ലത്തല്ല,വടക്ക് മഞ്ചേരിയിലും കിട്ടുമെന്ന്,മറ്റൊന്ന് കൂടി തെളിഞ്ഞു ഉണ്ണിത്താന്റെ തൂലികാ കവിത, താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍....ഫലിച്ചു.
ReplyDeleterakthasakshikal zindabad
ReplyDeleteഈ തിരുവനന്തപുരത്തെ സ:വിഷ്ണു നമ്മുടെ കരാട്ടെ വിഷ്ണു അല്ലേ?
ReplyDeleteഗുണ്ട.ലവന്റെ ഒക്കെ പേരു രക്തസാക്ഷിലിസ്റ്റില്‍ ഇട്ടു പ്രസ്ഥാനത്തിനു വേണ്ടി മരിച്ച സഖാക്കളെ അപമാനിക്കണോ?