ഡൽഹിയിൽ റെയിൽവേ ട്രാക്കുകള്‍ക്ക് സമീപം കഴിയുന്ന മൂന്നുലക്ഷത്തോളം ദരിദ്രരെ സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നൽകി.
കോളനികൾ മൂന്ന് മാസത്തിനകം ഒഴിപ്പിക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇവരെ പുനരധിവസിപ്പിക്കാതെ നിലവിലെ താമസസ്ഥലത്തുനിന്ന് ഇറക്കിവിടരുത്. ഇക്കാര്യം ഡൽഹി ഹൈക്കോടതി വിധിയിലുണ്ടെങ്കിലും സുപ്രീംകോടതിയിൽ ചേരിനിവാസികളുടെ വാദം ഉന്നയിക്കാൻ ആരുമുണ്ടായില്ല. 4,800 താൽക്കാലിക ഭവനങ്ങളിലാണ് സ്‌ത്രീകളും കുട്ടികളും അടക്കം മൂന്നുലക്ഷത്തോളം പേർ കഴിയുന്നത്. രാജ്യം ഭരിച്ച സർക്കാരുകളുടെ നയങ്ങളാണ് ഇവരെ ഈ അവസ്ഥയിൽ എത്തിച്ചത്. പാർപ്പിടത്തിനുള്ള അവകാശം ഔദാര്യമല്ല; സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. കോവിഡ് കാലത്ത് ഇവരെ ഇറക്കിവിടുന്നത് വൻദുരന്തത്തിനു കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
No comments:
Post a Comment