മുംബൈ > ലോകപ്രശസ്‌ത മാഗസിനായ വോഗിന്റെ "വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ' പട്ടികയിൽ ഇടംനേടി ആയി മന്ത്രി കെ കെ ശൈലജ. കവർ ചിത്രത്തിലാണ് കേരള ആരോഗ്യ വകുപ്പ് മന്ത്രി ഇടം നേടിയത്. ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിലാണ് മന്ത്രിയുടെ ചിത്രം.
അതത് മേഖലയിൽ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമൺ ഓഫ് ദ ഇയർ സീരിസിൽ ഉൾപ്പെടുത്തുക. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്‌ഷനോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ. വോഗിന്റെ നവംബർ മാസത്തെ കവർ ചിത്രത്തിലാണ് മന്ത്രി ഇടം നേടിയത്.
കോവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.
‘ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു.
ഇതിനകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്‌തിട്ടുണ്ട്.
ലോകത്തെ വനിതാ നേതാക്കൾ പ്രതിസന്ധി ഘട്ടങ്ങൾ നേരിടുന്നതിൽ കാണിക്കുന്ന മികവ് മാഗസിൻ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലൻഡിലെ ജസിന്ത ആൻഡേൺ,ജർമ്മനിലെ ആങ്കല മെൽക്കൽ, തായ്‌വാനിലെ സായ് ഇങ് വെൻ തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ് കെ കെ ശൈലജയുടെ പേരും പറയുന്നത്.
വോഗിന്റെ ‘വോഗ് വാരിയേഴ്‌സ്’ പട്ടികയിലും നേരത്തെ കെ കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് മാതൃകയാണ്.
കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനിൽ അവതരിപ്പിക്കുന്നത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയിൽ കേരളം മുൻപ് തന്നെ മുൻപന്തിയിലാണെന്നും ലേഖനത്തിൽ പറയുന്നു.
No comments:
Post a Comment