Saturday, November 21, 2020

മുദ്രാവാക്യം തിരിച്ചടിച്ചു; 'അഴിമതിക്കെതിരെ ഒരു വോട്ട്' ഒഴിവാക്കി യുഡിഎഫ്

കൊച്ചി > തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച മുദ്രാവാക്യം പിന്‍വലിച്ച് യുഡിഎഫ്. 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്നായിരുന്നു ആഴ്‌ച്ചകള്‍ക്ക് മുന്‍പ് പുറത്തിറക്കിയ മുദ്രാവാക്യം. എന്നാല്‍ അഴിമതിക്കേസില്‍ രണ്ട് യുഡിഎഫ് എംഎല്‍എമാര്‍ ജയിലിലാകുകയും കൂടുതല്‍ പേര്‍ക്കെതിരെ നടപടി വരികയും ചെയ്ത സാഹചര്യത്തില്‍ ഈ മുദ്രാവാക്യം തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കിയ യുഡിഎഫ് പ്രകടനപത്രികയുടെ പുതിയ മുദ്രാവാക്യം 'പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍, ഉണരുന്ന നഗരങ്ങള്‍' എന്നതാണ്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞും, സ്വര്‍ണനിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീനുമാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. പള്‌സ് ടു കോഴ ഇടപാട്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളില്‍ കെ എം ഷാജിക്കെതിരെയും മറ്റ് വിവിധ അഴിമതിക്കേസുകളില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും അന്വേഷണം നടന്നുവരികയാണ്.

No comments:

Post a Comment