ന്യൂഡൽഹി > മോഡിസർക്കാരിന്റെ നയങ്ങൾ സൃഷ്ടിച്ച ഭീമമായ സാമ്പത്തിക തകർച്ച ജനങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാക്കിയെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തികമാന്ദ്യത്തിൽ പ്രവേശിച്ചതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. സമ്പദ്‌ഘടന തുടർച്ചയായി ഇടിയുന്നത് ജനങ്ങളുടെ ജീവിതമാർഗം തകർക്കുകയും കോടിക്കണക്കിനുപേരെ ദാരിദ്ര്യത്തിലാക്കുകയും ചെയ്യുന്നു. പട്ടിണിയും ദുരിതവും പടരുന്നു.
പൊതുനിക്ഷേപം ഉയർത്തിയും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ആഭ്യന്തരവാങ്ങൽശേഷി വർധിപ്പിക്കുന്ന വിധത്തിൽ തൊഴിലുകൾ സൃഷ്ടിച്ചും മാത്രമേ സമ്പദ്‌ഘടനയെ കരകയറ്റാൻ കഴിയൂ. ദേശീയ ആസ്‌തികളുടെ കൊള്ള അവസാനിപ്പിക്കണം. ഇലക്ടറൽ ബോണ്ട് സംവിധാനം, പ്രധാനമന്ത്രിയുടെ സ്വകാര്യഫണ്ട് എന്നിവ പിൻവലിക്കണം. ഈ പണവും പൊതുഫണ്ടിലേയ്‌ക്ക് വകമാറ്റുകയും ജനങ്ങൾ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിനിയോഗിക്കുകയും ചെയ്യണം–-പ്രസ്‌താവനയിൽ പറഞ്ഞു.
No comments:
Post a Comment