ജില്ലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള മലയോര ഹൈവേയും കിഫ്‌ബി പദ്ധതിയിലൂടെ സാക്ഷാൽക്കരിക്കുകയാണ്. കോതമംഗലം, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ പൂർത്തിയാകുന്നതോടെ ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാവും.
കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട ചരക്കുനീക്കത്തിന് മലയോര ഹൈവേ ഏറെ സഹായകമാവും. ഇക്കാര്യം സ്വാമിനാഥൻ കമീഷനും ചൂണ്ടിക്കാട്ടിയിരുന്നു.
മലയോര ഹൈവേയുടെ ഭാഗമായി 80 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കുട്ടിക്കാനം-–- ചപ്പാത്ത് റോഡിന്റെ നിർമാണോദ്‌ഘാടനം സെപ്‌തംബർ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം. രണ്ടാംഘട്ടമായി ചപ്പാത്ത്–- പുളിയൻമല 13 കിലോമീറ്റർ റോഡ് നിർമാണത്തിന് 83.53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 22 കിലോമീറ്റർ ചോറ്റുപാറ–- ഉളുപ്പൂണി–- വട്ടപ്പതാൽ മലയിൽ പുതുവൽ, വെള്ളപ്പതാൽ റോഡിന്റെ നിർമാണവും കിഫ്ബി പദ്ധതിയിലൂടെ സാധ്യമാക്കും. 120 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിലെ റോഡ് വികസനം സാക്ഷാൽക്കരിക്കുമ്പോഴും ഇടുക്കിക്ക് മികച്ച പാതകൾ അന്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മലയോര ഹൈവേ എന്ന ആശയം ഉടലെടുത്തത്. കുടിയേറ്റത്തിന് മുമ്പുതന്നെ പഴക്കമുള്ള ഇടുക്കി–- ഉടുമ്പന്നൂർ റോഡ് ഉൾപ്പെടെ ദേവികുളം, ഉടുമ്പൻചോല, പീരുമേട്, കോതമംഗലം, ഇടുക്കി മണ്ഡലങ്ങളിലെ ഒട്ടേറെ റോഡുകൾക്ക് മലയോര ഹൈവേ പുതുജീവനേകും.
1088.89 കോടിയുടെ പദ്ധതികൾ
തിരുവമ്പാടി: മലയോരത്ത് നാളതുവരെ കാണാത്ത വികസനക്കുതിപ്പാണ് കിഫ്‌ബി വഴി അരങ്ങേറുന്നത്. ആനക്കാം പൊയിൽ ‐കള്ളാടി തുരങ്കപാതയും കോടഞ്ചേരി –- കക്കാടംപൊയിൽ മലയോര ഹൈവേയുമടക്കം നിരവധി പദ്ധതികളാണ‌് തിരുവമ്പാടി മണ്ഡലത്തിൽ നടപ്പാക്കുന്നത‌്. 16 ഇനങ്ങളിലായി 1088.89 കോടി രൂപയുടെ വികസന പദ്ധതികളാണ‌് ഇതിനകം ആവിഷ‌്കരിച്ചത‌്.
ആനക്കാംപൊയിൽ–-കള്ളാടി–--മേപ്പാടി തുരങ്കപാത–-658 കോടി, കോടഞ്ചേരി–--കക്കാടംപൊയിൽ മലയോര ഹൈവേ–-- 34 കിലോമീറ്റർ–-155 കോടി. കൈതപ്പൊയിൽ–--കോടഞ്ചേരി–--അഗസ്ത്യൻമുഴി റോഡ് –-86 കോടി. തിരുവമ്പാടി–--പുല്ലൂരാംപാറ–--മറിപ്പുഴ റോഡ്–-77 കോടി. മണാശേരി–--കൊടിയത്തൂർ–--ചുള്ളിക്കാപ്പറമ്പ് റോഡ് –-36.77 കോടി, തലയാട്–--മലപുറം മലയോര ഹൈവേ –-40 കോടി , അടിവാരം–--കേളൻമൂല റോഡ്–-40 കോടി, മലപുറം–--കോടഞ്ചേരി മലയോര ഹൈവേ 12 മീറ്റർ വീതിയിൽ സ്ഥലം ലഭിച്ചതിന് ശേഷം സാമ്പത്തികാനുമതി. മാമ്പറ്റ മുനിസിപ്പൽ സ്റ്റേഡിയം –-6.7 കോടി, ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം –-2.4 കോടി, പുതുപ്പാടി ഗവ. ഹൈസ്കൂൾ കെട്ടിട നിർമാണം –-മൂന്ന‌് കോടി , ഗവ. യുപി സ്കൂൾ ചേന്നമംഗല്ലൂർ കെട്ടിടനിർമാണം –-മൂന്ന‌് കോടി, ജിഎംയുപി സ്കൂൾ കൊടിയത്തൂർ കെട്ടിട നിർമാണം –-ഒരു കോടി, ജിയുപി സ്കൂൾ മണാശേരി –-ഒരുകോടി, ജിഎംയുപി സ്കൂൾ കൈതപ്പൊയിൽ –-ഒരു കോടി, കോടഞ്ചേരി ഗവ. കോളേജ് കെട്ടിട നിർമാണവും അനുബന്ധ സൗകര്യങ്ങളും–- 13 കോടി.
ഗതാഗതക്കുരുക്ക് അഴിക്കാൻ മൂന്നാറിൽ ഫ്ലൈ ഓവർ
വിദേശികളടക്കം അനേകായിരങ്ങളാണ് മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഓരോ വർഷവും എത്തുന്നത്. എന്നാൽ, തിരക്കേറിയ സീസണുകളിൽ മൂന്നാറിലെ ഇടുങ്ങിയ റോഡുകൾ സഞ്ചാരികളെ ദുരിതത്തിലാക്കും. നാളുകളായുള്ള ഗതാഗതക്കുരുക്കിന് കിഫ്‌ബി പദ്ധതിയിലൂടെ പരിഹാരമാവുകയാണ്. 45 കോടി ചെലവിൽ മൂന്നാറിൽ ഫ്ലൈ ഓവറാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. തിരുവനന്തപുരം ആസ്ഥാനമായ ‘റൂബീസ് സോഫ്റ്റ് ടെക്കി’ലെ വിദഗ്‌ധർ പദ്ധതി പ്രദേശം സന്ദർശിച്ച് അലൈൻമെന്റും തൂണുകൾ സ്ഥാപിക്കേണ്ട സ്ഥലത്തെ മണ്ണിന്റെ ഘടനയും പരിശോധിച്ചിരുന്നു. സർവേ റിപ്പോർട്ട് ലഭിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണത്തിലേക്ക് കടന്നേക്കും.
അറുന്നൂറു മീറ്റർ നീളത്തിൽ ദേശീയപാത 85-ൽ ഉൾപ്പെടുന്ന പഴയ മൂന്നാർ ബൈപാസ് പാലത്തിൽനിന്ന് ആരംഭിച്ച് മാട്ടുപ്പെട്ടി റോഡിലെത്തിയശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുകൂടി ഉദുമൽപേട്ട റോഡിലെത്തുന്ന വിധമാണ് നിർദിഷ്ട ഫ്ലൈ ഓവറിന്റെ രൂപകൽപ്പന. നിർമാണം പൂർത്തിയാകുന്നതോടെ മാട്ടുപ്പെട്ടി, മറയൂർ, രാജമല തുടങ്ങിയ ഭാഗങ്ങളിലേക്ക് ടൗണിൽ പ്രവേശിക്കാതെ പോകാനാവും. ഗതാഗതക്കുരുക്ക് ഒഴിവാകുന്നതോടെ ടൂറിസം മേഖലയ്‌ക്കും ഉണർവാകും.
No comments:
Post a Comment