Wednesday, September 9, 2020

മടിയിൽ പിടഞ്ഞ ബാപ്പ; മകൻ മറക്കുമോ.?

 കൊല്ലം: ഇന്നും ഷാജഹാന്റെ മനസ്സിലെ തീക്കനലാണ്‌ ആ കാഴ്‌ച. തന്റെ കൺമുന്നിൽ കോൺഗ്രസുകാർ ബാപ്പയുടെ ജീവനെടുത്തത്‌. ബാപ്പയുടെ നെഞ്ചിലേക്ക്‌ അവർ കഠാര കുത്തിയിറക്കി. ഒന്നല്ല, പലതവണ; തങ്ങൾകുഞ്ഞ് കൊട്ടാരക്കരയിലെ ചുമട്ടുതൊഴിലാളി നേതാവായിരുന്നു‌.

എസ്എഫ്ഐ നേതാവായിരുന്ന മകൻ ഷാജഹാന്റെ കൺമുന്നിലാണ് 1979 ജൂലൈ അഞ്ചിന് കോൺഗ്രസുകാർ തങ്ങൾകുഞ്ഞിനെ കുത്തിവീഴ്‌ത്തിയത്‌. എസ്എഫ്ഐ പ്രവർത്തകരെ കോൺഗ്രസുകാർ ആക്രമിക്കുന്നതറിഞ്ഞാണ് തങ്ങൾകുഞ്ഞ് ചന്തമുക്ക്‌ വീനസ് തിയറ്ററിന് സമീപത്തേക്ക്‌ പോയത്. മകൻ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകരെ മർദിക്കുന്നത്‌ തടയാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസുകാർ തങ്ങൾകുഞ്ഞിന്റെ നെഞ്ചിലേക്ക് മൂന്നുതവണ കുത്തി. രക്തത്തിൽ കുളിച്ചുകിടന്ന തങ്ങൾകുഞ്ഞിനെ എസ്‌എഫ്‌ഐ പ്രവർത്തകർ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. എന്നാൽ, അവിടെയെത്തും മുമ്പുതന്നെ മരിച്ചു. എസ്എഫ്ഐ

നെഞ്ചിൽനിന്ന് രക്തം വാർന്നുകിടന്ന ബാപ്പയെ മടിയിൽ കിടത്തി പൊട്ടിക്കരഞ്ഞുകൊണ്ട്‌ സഹായത്തിനായി അലമുറയിട്ട ഓർമയിൽ ഷാജഹാന്റെ മനസ്സ്‌ ഇന്നും പിടയുന്നു. തങ്ങൾകുഞ്ഞിന്റെ ചെറുമകൻ ഫൈസൽ ബഷീർ സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമാണ്‌. തങ്ങൾകുഞ്ഞിന്റെ ഭാര്യ ഉമൈബാൻബീവി മകൻ ബഷീറിനൊപ്പമാണ് താമസം.

*

ഒന്നാം ഭാഗം: മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്‌ 

രണ്ടാം ഭാഗം: എതിർക്കുന്നവരെ അവസാനിപ്പിക്കുന്ന ക്രൂരത 

മൂന്നാം ഭാഗം: പറയൂ... ഹഖിന്റെ മകൾ ഇനി ആരെ വിളിക്കും 

നാലാം ഭാഗം: ഞങ്ങൾ ജീവിക്കും; മക്കളും 

അഞ്ചാം ഭാഗം: രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌; ബാലന്റെ ജീവനായി അഷ്‌റഫ്‌ 

ഏഴാം ഭാഗം:134 വീട്ടിലെ കണ്ണീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും 

No comments:

Post a Comment