Monday, May 13, 2013

ഹരിയാനയില്‍ ആര്യസമാജക്കാരും പൊലീസും ഏറ്റുമുട്ടി; 2 മരണം


രോഹ്തക്: ആശ്രമമുഖ്യന്‍ വേദങ്ങളെയും മതഗ്രന്ഥങ്ങളെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹരിയാനയിലെ രോഹ്തക്കിലെ കരോനാഥ് ഗ്രാമത്തിലെ ആശ്രമത്തിലേക്ക് മാര്‍ച്ച് ചെയ്ത ആര്യസമാജ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീ അടക്കം രണ്ടുപേര്‍ മരിച്ചു. നൂറോളംപേര്‍ക്ക് പരിക്കേറ്റു. മൂവായിരത്തോളം ആര്യസമാജ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആശ്രമഘോഷയാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ആശ്രമത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചവര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ തോതില്‍ നാശനഷ്ടമുണ്ടായി. അമ്പതിലേറെ പൊലീസുകാര്‍ക്കും പരിക്കേറ്റു. വെടിയേറ്റ ആര്യസമാജ പ്രവര്‍ത്തകനായ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെത്തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment