1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന സജ്ജന്‍ കുമാറിനെ കുറ്റവിമക്തനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ സിഖ് സംഘടനകളുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെയാണ് നമ്പര്‍ 10 ജന്പഥിന് മുന്നിലേക്ക് നൂറോളം വരുന്ന സിഖ് സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാര്‍ സോണിയ ഗാന്ധിയുടെ കോലം കത്തിക്കുകയും ചെയ്തു.
പൊലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകടക്കാന്‍ ശ്രമിച്ചു. ശക്തമായ പ്രതിഷേധമുയര്‍ത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം നടക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നതിനാല്‍ പൊലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസവും സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
deshabhimani
No comments:
Post a Comment