Saturday, April 27, 2013

എഐവൈഎഫ് സംസ്ഥാന സമ്മേളനം മെയ് 12 മുതല്‍ 16 വരെ കോഴിക്കോട്ട്


എഐവൈഎഫ് 19-ാം സംസ്ഥാന സമ്മേളനം മെയ് 12 മുതല്‍ 16 വരെ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30ന് സംസ്ഥാന വ്യാപകമായി പതാകദിനം ആചരിക്കും. 27ന് വൈകിട്ട് നാലിന് പേരാമ്പ്രയില്‍ "മാറുന്ന ലോകവും മാധ്യമങ്ങളും" എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍, വി പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അന്ന് വൈകിട്ട് അഞ്ചിന് പറമ്പില്‍ ബസാറില്‍ കേരള വികസനവും ഇടതുപക്ഷവും എന്ന വിഷയത്തില്‍ സെമിനാര്‍. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു എന്നിവര്‍ പങ്കെടുക്കും. 28ന് വടകര ക്രാഫ്റ്റ് വില്ലേജില്‍ സാഹിത്യമത്സരം. മെയ് ഒന്നിന് എലത്തൂരില്‍ യുവജനങ്ങള്‍ക്കും ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ക്വിസ് മത്സരം. മൂന്നിന് കോഴിക്കോട് കടപ്പുറത്ത് മണല്‍ ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നവരുടെ സംഗമവും ശില്‍പ്പനിര്‍മിതിയും ആറിന് ഓട്ടോ തൊഴിലാളികളുടെ സംഗമവും നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള യുവജന പ്രദര്‍ശനം മെയ് ഒമ്പതിന് ടൗണ്‍ഹാളില്‍ ആരംഭിക്കും. പത്തിന് മലബാര്‍ സാംസ്കാരികോത്സവം. സ്വാഗതസംഘം ജന. കണ്‍വീനര്‍ പി ഗവാസ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

എഐവൈഎഫ് സമ്മേളനം: വെബ്‌സൈറ്റ് ആരംഭിച്ചു

കോഴിക്കോട്: എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തിന്റെ വെബ്‌സൈറ്റ് പ്രശസ്ത സിനിമാ സംവിധായകന്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ഗവാസ് സ്വാഗതം പറഞ്ഞു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം നാരായണന്‍ മാസ്റ്റര്‍, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍, ജില്ലാ പ്രസിഡന്റ് അജയ് ആവള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. www.aiyf19thstateconference.com എന്നതാണ് വെബ്‌സൈറ്റിന്റെ വിലാസം. മെയ് 12 മുതല്‍ 16 വരെ തിയ്യതികളിലായി കോഴിക്കോട്ടുവെച്ചാണ് എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം.

janayugom

No comments:

Post a Comment