Friday, April 26, 2013
കല്‍ക്കരിപാടം അന്വേഷണം: ഇടപെടല്‍ സിബിഐ സ്ഥിരീകരിച്ചു
കല്‍ക്കരിപ്പാടം ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര നിയമമന്ത്രി അശ്വനി കുമാറും ഇടപെട്ടതായി സിബിഐ സ്ഥിരീകരിച്ചു. ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രിയെ കാണിച്ചിരുവെന്ന് സിബിഐ സുപ്രീം കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കരട് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും നിയമമന്ത്രിയും കണ്ടിരുന്നതായി സത്യവാജ്മൂലത്തില്‍ പറയുന്നു.എന്നാല്‍ ഇവരാരും കാണാത്ത റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
നിയമമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാ് റിപ്പോര്‍ട്ട് അവരെ കാണിച്ചതെന്നും സിബിഐ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയോ എന്ന് സിബിഐ വ്യക്തമാക്കുന്നില്ല. മാര്‍ച്ച് എട്ടിനാണ് സിബഐ റിപ്പോര്‍ട്ട്സുപ്രീംകോടതിയിലെത്തിയത്. 2006നും 2009നുമിടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച താണ് റിപ്പോര്‍ട്ട്. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചിരുന്നോ എന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.അതിനെ തുടര്‍ന്നാണ് സിബിഐ സത്യവാങ്മൂലം നല്‍കിയത്.
കല്‍ക്കരിപ്പാട വിതരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്ന സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് നിയമ മന്ത്രാലയം തിരുത്തല്‍ വരുത്തിയെന്ന പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ചെന്നും തിരുത്തിയെന്നുമുള്ള ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പാള്‍ പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സത്യവാങ്മൂലമാണ് സിബിഐ നല്‍കിയിരിക്കുന്നത്.ഇതോടെ നിയമമന്ത്രിക്കൊപ്പം പ്രധാനമന്ത്രികൂടി പ്രതിക്കുട്ടിലായിരിക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment