Thursday, April 25, 2013
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അട്ടപ്പാടിയില്‍ പനിബാധിച്ച് ഒരു കുട്ടികൂടി മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ കരതൂര്‍ ഊരിലെ മുരുകേശിന്റെ മകള്‍ സുചിത്ര(6)യാണ് മരിച്ചത്. ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഒന്നര വര്‍ഷത്തിനിടയിലെ മുപ്പത്തിയാറാമത്തെ ശിശുമരണമാണ് ഇതോടെ അട്ടപ്പാടിയില്‍ ഉണ്ടായിരിക്കുന്നത്.
അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ച്ചയായതോടെ മന്ത്രിമാര്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശിശുമരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ഉന്നത തല യോഗം നടക്കാനിരിക്കെയാണ് വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്.
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment