Friday, April 26, 2013

കുട്ടികള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്: സര്‍ക്കാര്‍ വിശദീകരിക്കണം


പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് എടുക്കാന്‍ അനുമതി ലഭിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. പതിനെട്ട് തികയാത്തവര്‍ ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് നേടുന്നതിനെപ്പറ്റി 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും മെയ് 13 ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മുന്‍ ബിജെപി നേതാവ് കെ എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 18 വയസ്സിന് താഴെയുള്ളവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുമായി അക്കൗണ്ടിനായി കരാറില്‍ ഏര്‍പ്പെടുന്നത്, ഇന്ത്യന്‍ കരാര്‍ നിയമപ്രകാരവും ഐ ടി നിയമം അനുസരിച്ചും നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.

deshabhimani

No comments:

Post a Comment