Saturday, April 27, 2013
60 വയസ്സ് കഴിഞ്ഞവരെ കൊല്ലുന്ന കമ്യൂണിസ്റ്റുകാര്‍!!
അന്ന് എന്നെയും ഒരു പക്ഷേ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെയും വളരെയേറെ കുഴക്കിയ എതിര്‍പ്രചാരവേലയുടെ മാതൃക കേട്ടല്‍ ഇന്നുള്ളവര്‍ പൊട്ടിച്ചിരിച്ചുപോകും.
അധ്വാനത്തെ സര്‍വതിലും മേലെയായി കരുതുന്നവരും ഈശ്വരവിശ്വാസമില്ലാത്തവരും ആകയാല്‍ കമ്യൂണിസ്റ്റുകാര്‍ 60 വയസ്സ് കഴിഞ്ഞവരെയൊക്കെ കൊന്നുകളയുമെന്ന് വളരെ കോണ്‍ഗ്രസുകാര്‍ വിപുലമായി പ്രചരിപ്പിച്ചിരുന്നു. ഒടുവില്‍ ഈ ആക്ഷേപത്തെ നേരിടാന്‍ മറ്റ് മാര്‍ഗമൊന്നും കാണായ്കയാല്‍ എന്തെ അച്ഛനെത്തനെ പലയോഗങ്ങളിലും കൊണ്ടുപോയി സാക്ഷ്യപ്പെടുത്തേണ്ടിവന്നു.
അല്പം പാട്ടവും വാടകയും മറ്റും വരവുണ്ടായിരുന്ന എതെ അച്ഛന്‍ ഇടതുപക്ഷത്തോട് തീരെ യോജിപ്പില്ലാത്ത ആളായിരുന്നു. ജന്മിത്തം അവസാനിപ്പിക്കണമെന്ന ഞങ്ങളുടെ മുദ്രാവാക്യമൊന്നും അദ്ദേഹത്തിന് രുചികരമായിരുന്നില്ല. എന്നിട്ടും പ്രാകൃതമായ ഈ ആരോപണം വന്നപ്പോള്‍ അദ്ദേഹം പലയിടത്തും നേരിട്ട് പോയി തനിക്ക് 60 വയസ്സ് കഴിഞ്ഞുവെന്നും കമ്യൂണിസ്റ്റ് അല്ലാത്ത്ത തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും ഈ കമ്യൂണിസ്റ്റ് പിള്ളേര്‍ ഉയര്‍ത്തിയിട്ടില്ലെന്നും പറയേണ്ടി വന്നു.
പെരുമ്പാവൂര്‍-കോതമംഗലം റോഡില്‍ ഓടയ്ക്കാലിക്കടുത്ത നൂലേലി എന്നൊരു കരയുണ്ട്. അവിടെ ഒരു ക്ഷേത്രവുമുണ്ട്. അവിടെയുള്ള 80 വയസ്സു കഴിഞ്ഞ ഒരു പിഷാരസ്യാര്‍, ഞങ്ങള്‍ പടി കടന്ന് വോട്ട് ചോദിക്കാന്‍ മുറ്റം വരെ എത്തിയപ്പോള്‍ “അയ്യോ! കമ്യൂണിസ്റ്റുകാര്‍ കൊല്ലാന്‍ വരുന്നേ...” എന്നുപറഞ്ഞ് ബോധംകെട്ട് വീണ കാര്യം ഞാന്‍ ഓര്‍ക്കുന്നു.
കമ്യൂണിസ്റ്റുകാര്‍ 60 വയസു കഴിഞ്ഞവരെ കൊല്ലുമെന്ന് കോണ്‍ഗ്രസുകാര്‍ മെഗഫോണില്‍ കൂടി വിളിച്ചുപറഞ്ഞതു കേട്ടാണ് പാവം പിഷാരസ്യാര്‍ കമ്യൂണിസ്റ്റുകാരെ കണ്ടപ്പോള്‍ ഭയന്ന് ബോധം കെട്ട് വീണുപോയത്
അനുഭവങ്ങള്‍ അനുഭാവങ്ങള്‍ - പി ഗോവിന്ദ പിള്ള, ദേശാഭിമാനി വാരിക
Labels:
ചരിത്രം,
നുണപ്രചരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment