Saturday, April 27, 2013
നോക്കുകൂലി വാങ്ങാമെന്ന് ബിഎംഎസ്
കൊല്ലം: തൊഴില്‍ നഷ്ടമാകുന്ന ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നതില്‍ തെറ്റില്ലെന്നു കേരളപ്രദേശ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ ഫെഡറേഷന്‍ (ബിഎംഎസ്) ഭാരവാഹികള്‍ പറഞ്ഞു. ജോലി നഷ്ടമാകുന്നതിനാല്‍ ചുമട്ടുതൊഴിലാളികള്‍ക്കു വരുമാനം കുറയുന്നു. ഈ സാഹചര്യത്തില്‍ എന്തു പേരിട്ടുവിളിച്ചാലും അവര്‍ നോക്കുകൂലി വാങ്ങുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും നേതാക്കള്‍ പറഞ്ഞു. ഫെഡറേഷന്‍ ഒമ്പതാം സംസ്ഥാനസമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കൊല്ലം സിഎസ്ഐ ഹാളില്‍ ചേരും. ശനിയാഴ്ച വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും ബിഎംഎസ് ദേശീയസെക്രട്ടറി എസ് ദുരൈ രാജ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം പി ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment