Friday, April 26, 2013

സുന്ദരയ്യ ജന്മശതാബ്ദി: ഹൈദരാബാദില്‍ ത്രിദിന സെമിനാര്‍


ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരില്‍ പ്രമുഖനും സിപിഐ എം മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ മെയ് നാലുമുതല്‍ ആറുവരെ സെമിനാര്‍ സംഘടിപ്പിക്കും. നവ ഉദാരവല്‍ക്കരണനയത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ വശങ്ങളാണ് മൂന്നുദിവസത്തെ സെമിനാറില്‍ പരിശോധിക്കുക. മെയ് നാലിന് "സാമ്രാജ്യത്വവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും" എന്ന വിഷയത്തെക്കുറിച്ച് അമിയ ബാഗ്ചി സംസാരിക്കും. തുടര്‍ന്ന് "സ്വാതന്ത്ര്യാനന്തരകാലത്തെ വര്‍ഗരൂപീകരണത്തിന്റെ രീതി"യെക്കുറിച്ച് പ്രഭാത് പട്നായിക്കും വര്‍ഗീയതയെക്കുറിച്ച് ഐജാസ് അഹമ്മദും സംസാരിക്കും. "വ്യവസായം, ധനകാര്യം, ആസൂത്രണം" എന്ന വിഷയത്തില്‍ സി പി ചന്ദ്രശേഖര്‍ സംസാരിക്കും. എട്ടു വിഷയങ്ങളിലായി ജയതി ഘോഷ്, ഉത്സ പട്നായിക്, ശശികുമാര്‍, സുകുമാര്‍ മുരളീധരന്‍, പി സായിനാഥ്, എം എ ബേബി, പ്രഭീര്‍ പുര്‍കായസ്ഥ, എ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. സമാപന സമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി ബി വി രാഘവലു എന്നിവര്‍ പങ്കെടുക്കും.

deshabhimani

No comments:

Post a Comment