Sunday, April 28, 2013

മെയ്ദിനത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പിഎസ്സി ചെയര്‍മാന്റെ തീരുമാനം


സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് പിഎസ്സി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് പിഎസ്സി ചെയര്‍മന്‍ ഡോ. കെ എസ് രാധാകൃഷ്ണന്റെ കര്‍ശന നിര്‍ദേശം. പൊതു അവധിദിനമായ മെയ് ഒന്നിനു തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസുള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. ജീവനക്കാര്‍ ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെയര്‍മാന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വേണ്ടിവന്നാല്‍ പൊലീസ് സംരക്ഷണയോടെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) തസ്തികയിലെ ഇന്റര്‍വ്യൂവിന് മുന്നോടിയായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് ഒന്നിനു നടത്താന്‍ ചെയര്‍മാന്‍ ഏകപക്ഷീയമായാണ് തീരുമാനിച്ചത്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനു പുറമെ കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. മെയ് ദിനത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ കേരള പിഎസ്സി എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധന പുനഃക്രമീകരിക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 280413

No comments:

Post a Comment