Friday, April 26, 2013
ഐ ടി മേഖല ജീവനക്കാര്‍ കടുത്ത മാനസികസമ്മര്‍ദത്തില്‍
ഇന്ത്യയിലെ 30ലക്ഷത്തോളം ജീവനക്കാര്‍ വരുന്ന ഐ ടി മേഖല മാനസികസമ്മര്‍ദത്തിലുഴറുന്നതായി കണ്ടെത്തല്‍. പുതുനിയമനങ്ങള്‍ നടത്തിയും നിലവിലുള്ള ജീവനക്കാരില്‍നിന്നും കൂടുതല്‍ ഫലങ്ങള്‍ ആവശ്യപ്പെട്ടും കാര്യക്ഷമമല്ലാത്തവര്‍ക്ക് താക്കീതിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമൊക്കെ പതിവാക്കിയ ഐ ടി സമ്മര്‍ദമേഖലയായി മാറുന്നതായാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ വിലയിരുത്തല്‍.
ഐ ടി മേഖല അഭിവൃദ്ധിപ്പെടുന്ന കാലംമുതല്‍ക്കെ ക്ലേശങ്ങള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും ഇത് വിഷാദരോഗങ്ങളിലേക്ക് വഴിമാറുകയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മനശാസ്ത്രജ്ഞ കേന്ദ്രമായ നിംഹാന്‍സ് ഡയറക്ടര്‍ അഭിപ്രായപ്പെടുന്നു. പ്രശ്‌നം ഐ ടി നഗരമായ ബംഗലൂരുവില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നും ഇവര്‍ പറയുന്നു. ഐ ടി പ്രൊഫഷനുകളുടെ സമൂഹവുമായുള്ള സഹകരണം സോഷ്യല്‍ മീഡിയകളില്‍ മാത്രമായി പരിമിതപ്പെടുന്നതും അര്‍ത്ഥപൂര്‍ണമല്ലാത്ത മാനുഷിക ബന്ധങ്ങളുമാണ് വിഷാദരോഗങ്ങളിലേക്ക് വഴിതെളിക്കുന്നത്. മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ചികിത്സതേടിയെത്തുന്ന ഐ ടി കാരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായും കൗണ്‍സിലിംഗ് രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആകര്‍ഷിത വേതനവും ഹൈ ടെക് ജീവിതസാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന മേഖല കടുത്ത പീഡനങ്ങളുടെയും യാതനകളുടെയും മേഖലയാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിതീകരിക്കുന്നത്.
janayugom 260413
Subscribe to:
Post Comments (Atom)
No comments:
Post a Comment