Friday, April 26, 2013

സ്പെയിനില്‍ തൊഴിലില്ലായ്മ 27 %

മാഡ്രിഡ്: കടുത്ത സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് സ്പെയിനില്‍ തൊഴില്‍രഹിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. തൊഴില്‍രഹിതരുടെ എണ്ണം 27 ശതമാനമായി വര്‍ധിച്ചു. ചുരുങ്ങിയത് 62 ലക്ഷം സ്പെയിന്‍കാര്‍ തൊഴില്‍രഹിതരാണെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 1970ലാണ് ഇതിനുമുമ്പ് ഏറ്റവുമധികം തൊഴിലില്ലായ്മ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സ്പെയിനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. യൂറോമേഖലയില്‍ ഒരു കാലത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായിരുന്നു സ്പെയിന്‍. 2008ല്‍ വസ്തു ഇടപാടുകളിലെ കുതിപ്പ് തകര്‍ത്ത് ആരംഭിച്ച മാന്ദ്യത്തോടെയാണ് തൊഴിലില്ലായ്മ വര്‍ധിച്ചത്. തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും സാമ്പത്തികമാന്ദ്യം മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുമെന്നും പ്രധാനമന്ത്രി മരിയാനോ റാജോയ് പറഞ്ഞു.

deshabhimani 260413

No comments:

Post a Comment