Wednesday, December 25, 2013

ചികിത്സാരേഖകളില്‍ "ബലാത്സംഗം" രേഖപ്പെടുത്തരുത്

ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരുടെ ചികിത്സാരേഖകളില്‍ "ബലാത്സംഗം" എന്ന വാക്ക് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തരുതെന്ന് കേന്ദ്ര ആരോഗ്യ ഗവേഷണവകുപ്പിന്റെ മാര്‍ഗനിര്‍ദേശം.

"ബലാത്സംഗം" എന്നത് നിയമപരമായ കണ്ടെത്തലാണെന്നും അത് വൈദ്യശാസ്ത്രപരമായ നിഗമനം അല്ലെന്നും ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ പറയുന്നു. ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടുകളില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടത് തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ആയിരിക്കണം. കേസ് എടുത്തിട്ടില്ലെന്ന പേരില്‍ ഇരകള്‍ക്ക് ചികിത്സ നിഷേധിക്കരുത്. വൈദ്യശാസ്ത്രത്തില്‍ ബലാത്സംഗം എന്ന പദമില്ലാത്തതിനാല്‍ ഈ വാക്ക് ഉപയോഗിക്കരുത്. ബലാത്സംഗം നിയമപരമായി തെളിയിക്കേണ്ടതാണ്. പരിക്കുകളുടെ സ്വഭാവവും കാഠിന്യവും മാത്രം ചികിത്സാരേഖകളില്‍ കാണിച്ചാല്‍ മതി. ഇര സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളാണോ എന്നറിയാനുള്ള ഫിംഗര്‍ ടെസ്റ്റ് നടത്തരുത്. ഇത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന മനുഷ്യാവകാശലംഘനവുമാണ്. ഇരയുടെ പൂര്‍വകാലചരിത്രം അന്വേഷിക്കേണ്ടതില്ല. പരിശോധനയ്ക്ക് ഇരയുടെ മുന്‍കൂര്‍ സമ്മതം വാങ്ങിയിരിക്കണം. രോഗിക്ക് 12 വയസ്സില്‍ കുറവോ സംസാരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ ആണെങ്കില്‍ രക്ഷാകര്‍ത്താവിന്റെ സമ്മതം വാങ്ങിയിരിക്കണം. ചികിത്സാകാര്യങ്ങള്‍ രോഗിക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു

deshabhimani

No comments:

Post a Comment