ഡല്‍കോ ഭൂമി ഇടപാടുമായി ബന്ധമില്ല: ജെയിംസ് മാത്യു
കണ്ണൂര്‍: ഡല്‍കോ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.ഡല്‍കോ ചെയര്‍മാന്‍ സ്ഥാനം 2006ല്‍ ഒഴിഞ്ഞതാണ്. 75 ലക്ഷം രൂപ താന്‍ തട്ടിച്ചുവെന്നുള്ള വാര്‍ത്ത വരാന്‍ ഇത്രയും വൈകേണ്ട കാര്യമില്ലല്ലോ. ഇതേകുറിച്ച് സിപിഐ എമ്മിന് പരാതി നല്‍കിയത് തന്റെ പാര്‍ടിയില്‍ അവര്‍ക്കുള്ള വിശ്വാസം കാരണമാണ്. സത്യസന്ധ്ത പാര്‍ടിയെ ബോധ്യപ്പെടുത്തും.
ഇടപാടുകാര്‍ തന്നെ കണ്ടിരുന്നുവെന്നും എന്നാല്‍ യാതൊരു സഹായവും അവര്‍ക്ക് വേണ്ടി ചെയ്തുകൊടുത്തിട്ടില്ലെന്നും ജെയിംസ് മാത്യു പറഞ്ഞു. ഭൂമി നല്‍കാമെന്ന് പറഞ്ഞ് 75 ലക്ഷം രൂപ ആന്ധ്ര സ്വദേശിയില്‍നിന്ന് തട്ടിച്ചുവെന്നാണ് ആരോപണം.
deshabhimani
No comments:
Post a Comment