Monday, December 23, 2013

ഡല്‍ഹിയില്‍ കെജ് രിവാള്‍ മുഖ്യമന്ത്രിയാകും

കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ചൂലെടുത്തിറങ്ങിയ ആം ആദ്മി പാര്‍ടി ഡല്‍ഹിയില്‍ അധികാരത്തിലേക്ക് . ജനാഭിപ്രായം മാനിച്ച് ഗവര്‍മെന്‍റ് രൂപീകരിക്കുവാന്‍ തീരുമാനിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഉച്ചക്ക് 12.30ഓടെ ലഫ്റ്റന്‍റ് ഗവര്‍ണറെ തീരുമാനമറിയിക്കും.ആം ആദ്മിയുടെ രാഷ്ട്രീയ കാര്യസമിതിയാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ആം ആദ്മി അധികാരത്തിലേറുന്നത്. ആം ആദ്മിയുടെ 28 സീറ്റുകളും കോണ്‍ഗ്രസിന്റെ എട്ട് സീറ്റുകളുമടക്കം ആം ആദ്മിക്ക് 36 സീറ്റുകളുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. മനോഷ് സിസോദിയ, വിനോദ് കുമാര്‍, രാഖി ബിര്‍ള എന്നിവര്‍ മന്ത്രിമാരാകും. 26നാണ് സത്യപ്രതിജഞ.

ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനുമൊടുവിലാണ് ഡല്‍ഹിയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ടി രംഗത്തുവന്നത്. ജനാഭിലാഷം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പാര്‍ടി അവകാശപ്പെട്ടു. നിയമസഭയില്‍ വലിയ ഒറ്റകക്ഷിയായ ബിജെപി പിന്മാറിയതോടെ രണ്ടാമത്തെ കക്ഷിയായ ആം ആദ്മി പാര്‍ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ജനസഭകള്‍ ചേര്‍ന്ന് അഭിപ്രായരൂപീകരണം നടത്തിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തീരുമാനമെടുത്തതെന്ന് ആം ആദ്മി പാര്‍ടി അവകാശപ്പെടുന്നു.

അതേ സമയം ആം ആദ്മിക്കുള്ള കോണ്‍ഗ്രസ് പിന്തുണ ഉപാധികളോടെയാണെന്ന് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. അധികാരമേല്‍ക്കുന്ന കെജ്രിവാളിന് ആംശസ നേരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനെതിരെ വോട്ടുചെയ്ത ജനങ്ങളെ ആം ആദ്മി വഞ്ചിക്കുയാണെന്ന് ബിജെപിയടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. അധികാരമോഹം മൂലം ആം ആദ്മി അഴിമതിക്കെതിരായ അവരുടെ നിലപാടുകള്‍ മാറ്റിയതായും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment