സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തേക്ക് താനെത്തുന്നത് തടയാൻ ഗൂഢാലോചന നടന്നെന്ന് മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബ്ബ്. ഇപ്പോളത്തെ ഡിജിപി വിരമിച്ചാൽ സ്വാഭാവികമായും സീനിയറായ താനാണ് ജയിൽ ഡിജിപി ആകേണ്ടത്. ഇത് തടയാനാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഫെയ് സ് ബുക്ക് വിവാദമെന്നും അലക്സാണ്ടർ ജേക്കബ്ബ് പറഞ്ഞു. പീപ്പിൾ ടിവിക്ക് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് വധഭീഷണിയെന്ന് അലക്സാണ്ടർ ജേക്കബ്ബ്. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടെലഫോണ്‍ കോൾ വന്നതായും ഇക്കാര്യം താൻ സഹപ്രവർത്തകരെ അറിയിച്ചതായും അലക്സാണ്ടർ ജേക്കബ്ബ് പറഞ്ഞു
തനിക്കെതിരായ ഗൂഢാലോചനയിൽ ഒരു രാജ്യാന്തര കുടിവെള്ള കമ്പനി കൂടി പങ്കാളിയായതായി അദ്ദേഹം വെളിപ്പെടുത്തി. 10 രൂപയ്ക്ക് ശബരിമലയിൽ കുടിവെള്ളം ലഭ്യമാക്കിയതായാണ് കമ്പനിയുടെ ശത്രുതയ്ക്ക് കാരണം. ക്രൈസ്തവ തീവ്രവാദിയായി ചിത്രീകരിക്കാനും ശ്രമമ്മുണ്ട്.-അലക്സാണ്ടർ ജേക്കബ്ബ് പറഞ്ഞു
deshabhimani
No comments:
Post a Comment