പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ ഭൂമി പോക്കുവരവു നടത്തിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് രേഖകള്‍. അതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്താണ് പോക്കുവരവ് നടത്തിയതെന്ന സര്‍ക്കാര്‍ വാദമാണ് പൊളിഞ്ഞത്. 2012 ഫെബ്രുവരി 17നു ശേഷമാണു ഭൂമിയുടെ പോക്കുവരവ് നടന്നിരിക്കുന്നതെന്നു രേഖകളില്‍ വ്യക്തം.
ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ പോക്കുവരവു നടത്താന്‍ അനുമതി നല്‍കിയത് കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാഥാര്‍ഥത്തില്‍ 2011 നവംബര്‍ 18നാണ് ഭൂമി പോക്കുവരവു ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. 2012 ഫെബ്രുവരിയില്‍ ജില്ലാ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ചു കത്തയച്ചിരുന്നു. ഇതില്‍ 2012 ഫെബ്രുവരി വരെ ഭൂമിയുടെ പോക്കുവരവു നടന്നിട്ടില്ലെന്നു സൂചിപ്പിച്ചിട്ടുണ്ട്.
പോക്കുവരവിന് അനുമതി നല്‍കിയതു സംബന്ധിച്ച കലക്ടറുടെ ഉത്തരവു വിവാദമായപ്പോള്‍ ഈ ഉത്തരവു റദ്ദാക്കാന്‍ കലക്ടര്‍ വീണ്ടും ഉത്തരവിറക്കി. എന്നാല്‍, അതിനെതിരെ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
deshabhimani
No comments:
Post a Comment