പതിച്ച് നല്‍കുന്ന ഭൂമിയുടെ പരിധി ഒരേക്കറാക്കി ചുരുക്കിയ ഭേദഗതിയും റദ്ദാക്കി. ഇതനുസരിച്ച് നാല് ഏക്കര്‍ ഭൂമി പതിച്ചുനല്‍കാനാകും. 1964ലെ ഭൂമി പതിവ് ചട്ടത്തില്‍ 2005ലും 2009ലും വരുത്തിയ ഭേദഗതികളാണ് പിന്‍വലിച്ചത്. ഇടുക്കി ജില്ലയിലെ പട്ടയവിതരണം 28ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ കരുണാകരന്‍ ഫെഡറേഷന് വഞ്ചിയൂര്‍ വില്ലേജില്‍ 37 സെന്റ് സ്ഥലം പതിച്ചു നല്‍കും. സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്നും ഈ വിഷയം ഉന്നയിച്ച് നടത്തുന്ന സമരം അനാവശ്യമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടി നല്‍കി. പി സി ജോര്‍ജിന്റെ പല പ്രസ്താവനകളും യുഡിഎഫിന് ഗുണകരമല്ലെന്നും ഇതിനെക്കുറിച്ച് കേരള കോണ്‍ഗ്രസ്(എം) ചര്‍ച്ച ചെയ്യണമെന്നും കെ സി ജോസഫ് പറഞ്ഞു.
deshabhimani
No comments:
Post a Comment