മൂന്നാംതവണകൂടി പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വ്യക്തമാക്കി. ഇക്കാര്യം സോണിയഗാന്ധിയെ അറിയിച്ചു. രാഹുല്‍ഗാന്ധിക്ക് വഴികാട്ടിയായും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും പ്രവര്‍ത്തിക്കുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. 17ന് നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്‍മോഹന്‍സിങ്ങിന്റെ വെളിപ്പെടുത്തല്‍.
രണ്ടു ദിവസം മുമ്പാണ് മന്‍മോഹന്‍ സിങ് നിലപാട് അറിയിച്ചത്. ഇക്കാര്യം വിശദീകരിക്കാന്‍ അടുത്ത ആഴ്ച അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അതിനിടെ, ലോക് സഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കും.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിക്കുന്ന ജനപ്രിയ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
deshabhimani
No comments:
Post a Comment