ആറന്‍മുള വിമാനത്താവള കമ്പനി വയല്‍ നികത്തിയ നടപടി സര്‍ക്കാര്‍ മറച്ചുവെച്ചു. വിമാനത്താവള കമ്പനിയായ കെ ജി എസ് ഗ്രൂപ്പിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിച്ചത്. കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ഇത് മറച്ചുവെച്ചത്.
കെജിഎസ് കമ്പനിയുടെ നടപടി ശരിയല്ലെന്ന് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ ഭാഗം നീക്കണമെന്ന് ഫയലിന്റെ മാര്‍ജിനില്‍ ആരോ കൈപടയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. സെക്രട്ടറിയുടെ നിര്‍ദേശം മറികടന്നാണ് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും കള്ളക്കളിനടത്തിയത്. പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഒപ്പോടുകൂടിയ ഫയലിലാണ് കമ്പനിക്കായി സര്‍ക്കാര്‍ ഒത്താശ ചെയ്തത്. 2012 മെയ് 29നാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവെച്ചത്.
എന്നാല്‍ കെജിഎസ് ഗ്രൂപ്പ് വയല്‍ നികത്തിയിട്ടില്ലെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും കെജിഎസ് ഗ്രൂപ്പ് എം ഡി നന്ദകുമാര്‍ പറഞ്ഞു. ആറന്‍മുളയില്‍ നടപടികളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖേനയാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം വയല്‍ നികത്തല്‍ പ്രശ്നം വ്യവസായ വകുപ്പിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
deshabhimani
No comments:
Post a Comment