Sunday, December 1, 2013

ഡീസല്‍വില വീണ്ടും ഉയര്‍ത്തി

ഇക്കൊല്ലം ജനുവരി മുതല്‍ നടന്നു വരുന്ന പ്രതിമാസ വിലവര്‍ദ്ധ പരമ്പരയില്‍ പതിനൊന്നാമത് ഡീസല്‍ വിലവര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്നു. 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.

നവംബര്‍ ഒന്നാംതീയതി പെട്രോള്‍ വില 1.15 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഡോളര്‍ വിലയിലുള്ള വര്‍ദ്ധന മൂലം പെട്രോള്‍ വിലയില്‍ 25-30 പൈസയുടെ വര്‍ദ്ധന ഉപഭോക്താവിന്റെ മേല്‍ അടിച്ചേല്‍പിക്കുന്നില്ലെന്ന അവകാശവാദമാണ് പെട്രോളിയം വിതരണ കമ്പനികളുടെ അവകാശവാദം.

ജനുവരി മുതല്‍ നിലവില്‍ വന്ന വിലവര്‍ദ്ധന പരമ്പര കമ്പനികളുടെ നഷ്ടം തുടച്ചു നീക്കിയെങ്കിലും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റം വീണ്ടും നഷ്ടം വരുത്തിവച്ചു വെന്നാണ് കമ്പനികള്‍ വാദിക്കുന്നത്,

ഡീസലിനു പുറമേ മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലയിലും നഷ്ടം സഹിക്കേണ്ടിവരുന്നുവെന്നും എണ്ണകമ്പനികള്‍ പറയുന്നു. മൂന്ന് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കമ്പനികള്‍ 2013-14 ല്‍ 72,000 കോടിയുടെ നഷ്ടം നേരിടുമെന്നാണ് അവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം നഷ്ടം 1,39,080 കോടി രൂപയാവുമെന്നും പറയുന്നു.

janayugom

No comments:

Post a Comment