എറണാകുളം രാജേന്ദ്ര മൈതാനത്ത് നല്‍കിയ പൗര സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള 1996 ലെ മന്ത്രിസഭയില്‍ താനും അംഗമായിരുന്നു. വൈദ്യുതിയും സഹകരണവുമാണ് തന്നെ ഏല്‍പ്പിച്ചിരുന്ന വകുപ്പുകള്‍. അന്ന് പകല്‍ മൂന്നര മണിക്കൂറും രാത്രി ഒരു മണിക്കൂറുമായിരുന്നു ലോഡ് ഷെഡ്ഡിങ്്. വ്യവസായങ്ങള്‍ക്ക് 95 ശതമാനം പവര്‍കട്ടായിരുന്നു. സംസ്ഥാനത്തിന് അത്യാവശ്യത്തിനു പോലും വൈദ്യുതിയില്ലാത്ത അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്തണമെന്ന ദൃഢ നിശ്ചയത്തോടെ അന്ന് സര്‍ക്കാര്‍ ഒരുമിച്ചു നില്‍ക്കുകയായിരുന്നു. നാടാകെ വൈദ്യുതി വേണമെന്ന് ആഗ്രഹിച്ചു. ഇതിന്റെ ഫലമായി അന്നത്തെ സര്‍ക്കാരിന് സംസ്ഥാനത്ത് അതു വരെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞ അത്രത്തോളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി.
അന്നത്തെ ഗവണ്‍മെന്റില്‍ കുറച്ചു കാലം മാത്രമാണ് താന്‍ ഉണ്ടായിരുന്നത്. ചടയന്‍ ഗോവിന്ദന്റെ വേര്‍പാടിനു ശേഷം സംസ്ഥാന സെക്രട്ടറി എന്ന ചുമതല ഏറ്റെടുക്കാന്‍ പാര്‍ടി തന്നോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. സിപിഐ എമ്മിനെ എതിര്‍ക്കുന്ന ചില മാധ്യമങ്ങള്‍ ആ ഘട്ടത്തില്‍ തന്നെക്കുറിച്ചു പറഞ്ഞ നല്ല വാചകങ്ങളും പ്രശംസകളും ഓര്‍ക്കുന്നു. എന്നാല്‍ പാര്‍ടി സെക്രട്ടറി എന്ന ചുമതല ഏറ്റെടുത്തതോടെ ചിത്രം മാറി. പാര്‍ടിയെ നിരന്തരമായി എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ലാവ്ലിന്‍ കേസ് വന്നത്. തന്നെയല്ല, പാര്‍ടിയെയാണ് ഇങ്ങനെ ആക്രമിച്ചത്. തന്നെ ആക്രമിച്ചതില്‍ വിഷമം ഉണ്ടായില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയമുണ്ടാവേണ്ടതുള്ളൂ. പാര്‍ടി തന്നെ അവിശ്വസിച്ചാല്‍ വിഷമം ഉണ്ടാകുമായിരുന്നു. എന്നാല്‍ പാര്‍ടി ഒറ്റ സ്വരത്തില്‍ ഇത് കെട്ടിച്ചമച്ച കേസ് ആണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പറഞ്ഞു.
എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ പലരും വിഷമിച്ചു. നേരിടാന്‍ തയ്യാറായപ്പോള്‍ കേസ് അനുവദിക്കാത്ത സ്ഥിതി വന്നു. ഓരോ തവണയും നീട്ടി വച്ചു. രണ്ടു പേര്‍ ഹാജരായില്ല. അവരെ ഹാജരാക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായില്ല. കോടതിയുടെ ഭാഗത്തു നിന്ന് അനുകൂലമായ പ്രതികരണമുണ്ടായി. ഹൈക്കോടതിയില്‍ കേസ് വിഭജിച്ചു നടത്താന്‍ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് വിടുതല്‍ ഹര്‍ജി കൊടുക്കുന്നത്. വാദം മുറുകി വന്നപ്പോള്‍ നേരത്തേ കണ്ടതിനേക്കാളും കൂടുതല്‍ അനുകൂലമാണെന്ന തോന്നല്‍ അഭിഭാഷകനായ എം കെ ദാമോദരനും സംഘത്തിനും ഉണ്ടായി. പിന്നീട് കേസ് തള്ളുന്നു എന്ന നിലപാട് സിബിഐ കോടതി തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ്, പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇതിന് താന്‍ ഒരു നിമിത്തമായി എന്നേ കരുതുന്നുള്ളൂ എന്ന് പിണറായി വിജയന്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment