സര്‍ക്കാരിതര സംഘടനകള്‍ക്കെന്ന പേരില്‍ 2005 മുതലുള്ള മൂന്ന് വര്‍ഷം വിദേശത്തുനിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തിയത് 2341.47 കോടി രൂപ. 2005-06 ല്‍ കേരളത്തിലെ 1565 സംഘടനയ്ക്കായി 656.27 കോടിയും 2006-07ല്‍ 1533 സംഘടനകള്‍ക്കായി 884.39 കോടിയും 2007-08ല്‍ 1512 സംഘടനകള്‍ക്കായി 800.81 കോടിയുമാണ് സംഭാവനാരൂപത്തില്‍ എത്തിയത്. ലോക്സഭയില്‍ ചോദ്യത്തിന് ഉത്തരമായി ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് വിശദാംശം വെളിപ്പെടുത്തിയത്. 2008 മുതലുള്ള കണക്ക് കേന്ദ്രത്തിന്റെ പക്കലില്ല. വിദേശനിയന്ത്രണ നിയമപ്രകാരം (എഫ്സിആര്‍എ) രജിസ്റര്‍ ചെയ്ത സംഘടനകള്‍ക്ക് ലഭിച്ച വിദേശഫണ്ടിന്റെ കണക്ക് മാത്രമാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. അതല്ലാതെ വിദേശത്ത് നിന്ന് സംഘടനകള്‍ക്ക് പണം വരുന്നുണ്ടോയെന്ന കാര്യത്തില്‍ കേന്ദ്രം അജ്ഞരാണ്. വിദേശഫണ്ട് സന്നദ്ധസംഘടനകള്‍ എങ്ങനെ വിനിയോഗിക്കുന്നുവെന്ന് നിരീക്ഷിക്കാനും സംവിധാനമില്ല. എന്‍ജിഓകള്‍ നല്‍കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഇന്ത്യയില്‍ ഏതാണ്ട് 19,000 ത്തോളം എന്‍ജിഓകള്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ട്. 2005-06 ല്‍ 7877.57 കോടി രൂപയും 2006-07 ല്‍ 11336.97 കോടിയും 2007-08 ല്‍ 9663.46 കോടി രൂപയും വിദേശഫണ്ടായി ലഭിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ 41 സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. വിദേശഫണ്ട് വാങ്ങുന്നതില്‍ സര്‍ക്കാര്‍ വിലക്കിയ സംഘടനകളില്‍ കേരളത്തിലെ നാല് എന്‍ജിഓകളുണ്ട്. കൊച്ചിയിലെ ആക്ഷന്‍ ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍, ഇടുക്കി പുളിയന്‍മലയിലെ സോഷ്യല്‍ ആക്ഷന്‍ മൂവ്മെന്റ്, പത്തനംതിട്ട പന്നിവിഴയിലെ സൊസൈറ്റി ഫോര്‍ ആക്ഷന്‍ വിത്ത് ദി പുവര്‍, ഇസ്ളാമിയ കോളേജ് കുറ്റ്യാടി എന്നീ സംഘടനകള്‍ക്കാണ് വിലക്ക്.
deshabhimani 29072010

ReplyDelete