ഡിസിസി പ്രസിഡന്റ് കോമാളി ചമയരുത്: പി ശശി
തടിയന്റവിട നസീറിനെ രക്ഷിച്ചത് ഉമ്മന്‍ചാണ്ടിയും കണ്ണൂരിലെ കോണ്‍ഗ്രസുകാരനായ മുന്‍ മന്ത്രിയുമാണെന്ന് അറിഞ്ഞിട്ടും സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്ന ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ കോമാളി വേഷം കെട്ടുകയാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ശശി പറഞ്ഞു. തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ നീക്കം നടത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന് പി രാമകൃഷ്ണന് വ്യക്തമായി അറിയാം. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ മറ്റുള്ളവരെക്കൊണ്ട് ചീത്ത പറയിക്കുകയാണ് രാമകൃഷ്ണന്റെ ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി ശശി.
തടിയന്റവിട നസീറിനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് വിട്ടത് 2002 ഡിസംബര്‍ അഞ്ചിനാണ്. ഈ സമയത്ത് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. സിപിഐ എമ്മാണ് നസീറിനെ വിട്ടയച്ചതെന്ന് പറയുമ്പോള്‍ രാമകൃഷ്ണന്‍ ഇക്കാര്യം ഓര്‍ക്കണമായിരുന്നു. സിറ്റി സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിലാണ് നസീര്‍ പിടിയിലായത്. തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രി ഇടപെട്ടാണ് നസീറിനെ കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചത്. കളമശേരി ബസ് കത്തിച്ച കേസിലെ പ്രതി മജീദ് പറമ്പായി കോണ്‍ഗ്രസ് നേതാവാണ്. പിഡിപിയില്‍നിന്ന് പുറത്താക്കിയ പറമ്പായിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേങ്ങാട് കുഴിയില്‍ പീടികയില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. 2006ല്‍ വേങ്ങാട് പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മജീദ്. 2005ലാണ് കോണ്‍ഗ്രസ് നേതാവായ മജീദ് പറമ്പായി കളമശേരിയില്‍ ബസ് കത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ തടിയന്റവിട നസീര്‍ പുറത്തിറങ്ങിയാല്‍ മണ്ഡലം പ്രസിഡന്റാക്കാനും കോണ്‍ഗ്രസ് മടിക്കില്ല. കോണ്‍ഗ്രസിനകത്തുനിന്ന് ഭീകരര്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതൊക്കെ.
രാഷ്ട്രീയ എതിരാളികളെ വകവരുത്താനും നാലു വോട്ടിനും വേണ്ടിയാണ് ഭീകരരെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുപിടിക്കുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിയില്‍ കെ സുധാകരന്റെ പൊതുയോഗം സംഘടിപ്പിച്ച രണ്ടു പേരാണ് കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്. രാജ്യദ്രോഹികളായ ഇവരെ പെറ്റുമ്മപോലും തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ഇത്തരം ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മതപുരോഹിതരടക്കം പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അവരെ താലോലിക്കുകയാണ്. മുസ്ളിംലീഗിന്റെ ചിറകിനടിയിലാണ് അന്താരാഷ്ട്ര ഭീരകരരുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട് വളരുന്നത്. ജില്ലയില്‍ തീവ്രവാദ കേസുകളില്‍ പിടിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടുകാരില്‍ മിക്കവരും ലീഗുകാരാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെങ്കില്‍ അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും തുറന്നുകാട്ടണം. ഇതിനായി ജില്ലയിലെ മുഴുവന്‍ ജനങ്ങളും മുന്നോട്ടു വരണമെന്നും പി ശശി അഭ്യര്‍ഥിച്ചു.
deshabhimani news
തടിയന്റവിട നസീറിനെ രക്ഷിച്ചത് ഉമ്മന്‍ചാണ്ടിയും കണ്ണൂരിലെ കോണ്‍ഗ്രസുകാരനായ മുന്‍ മന്ത്രിയുമാണെന്ന് അറിഞ്ഞിട്ടും സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്ന ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ കോമാളി വേഷം കെട്ടുകയാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ശശി പറഞ്ഞു. തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ നീക്കം നടത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന് പി രാമകൃഷ്ണന് വ്യക്തമായി അറിയാം. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ മറ്റുള്ളവരെക്കൊണ്ട് ചീത്ത പറയിക്കുകയാണ് രാമകൃഷ്ണന്റെ ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി ശശി
ReplyDeleteപി ശശിക്ക് ഈയിടെയായി ഇതെന്തുപറ്റി? കോമാളിയോട് കോമാളി ചമയരുതെന്നോ!
ReplyDelete