Friday, July 16, 2010

അധ്യാപകനിയമനം: സംവരണം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് സംവരണതത്വം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി. എസ്സി-എസ്ടി വിഭാഗത്തിലുള്ള അധ്യാപകരെ നിയമിച്ചില്ലെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ സിന്ധി സമുദായം നടത്തുന്ന ന്യൂനപക്ഷ പദവിയുള്ള സ്കൂളിന് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നിഷേധിച്ച കേസിലാണ് കോടതി ഉത്തരവ്. ഡല്‍ഹി സ്കൂള്‍ വിദ്യാഭ്യാസ നിയമത്തിലെ 64-ാം ചട്ടപ്രകാരം സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ ന്യൂനപക്ഷ സ്കൂളുകള്‍ നിശ്ചിതശതമാനം എസ്സി- എസ്ടി അധ്യാപകരെ നിയമിച്ചിരിക്കണം. ഇത് നടപ്പാക്കിയില്ലെന്ന കാരണത്താല്‍ സഹായം നിഷേധിച്ച സര്‍ക്കാര്‍ നടപടി കോടതി തടഞ്ഞു. അധ്യാപകര്‍ക്ക് നിശ്ചിത യോഗ്യതയും പരിചയവും വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ വിധിയില്‍ പറഞ്ഞു. പൊതുജന താല്‍പ്പര്യത്തിനും രാജ്യതാല്‍പ്പര്യത്തിനും വിരുദ്ധമായി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അടച്ചുപൂട്ടല്‍ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് സ്വാതന്ത്ര്യമുണ്ട്. അവിടെ സ്ഥാപനം ഭാഷാ ന്യൂനപക്ഷമാണോ അതോ മത ന്യൂനപക്ഷമാണോ എന്ന ഭേദമുണ്ടാവില്ലെന്നും കോടതി പറഞ്ഞു.

deshabhimani 16072010

1 comment:

  1. ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് സംവരണതത്വം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി. എസ്സി-എസ്ടി വിഭാഗത്തിലുള്ള അധ്യാപകരെ നിയമിച്ചില്ലെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ സിന്ധി സമുദായം നടത്തുന്ന ന്യൂനപക്ഷ പദവിയുള്ള സ്കൂളിന് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നിഷേധിച്ച കേസിലാണ് കോടതി ഉത്തരവ്. ഡല്‍ഹി സ്കൂള്‍ വിദ്യാഭ്യാസ നിയമത്തിലെ 64-ാം ചട്ടപ്രകാരം സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ ന്യൂനപക്ഷ സ്കൂളുകള്‍ നിശ്ചിതശതമാനം എസ്സി- എസ്ടി അധ്യാപകരെ നിയമിച്ചിരിക്കണം. ഇത് നടപ്പാക്കിയില്ലെന്ന കാരണത്താല്‍ സഹായം നിഷേധിച്ച സര്‍ക്കാര്‍ നടപടി കോടതി തടഞ്ഞു. അധ്യാപകര്‍ക്ക് നിശ്ചിത യോഗ്യതയും പരിചയവും വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ വിധിയില്‍ പറഞ്ഞു.

    ReplyDelete