Monday, July 19, 2010

ഭീകരതയുടെ ഹിന്ദുത്വമുഖവും യുപിഎ സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും

സംഘപരിവാര്‍ ഇപ്പോള്‍, ശരിക്കും വെട്ടിലായിരിക്കുകയാണ്. ഇന്ത്യയുടെ മാറുപിളര്‍ന്ന, ഒട്ടേറെ മനുഷ്യര്‍ കൊല്ലപ്പെടുകയും ചോരചിന്തുകയും ചെയ്ത, നിരവധി സ്ഫോടന പരമ്പരകള്‍ക്കു പിന്നില്‍ സംഘപരിവാറുകാരാണെന്ന് തെളിവ് സഹിതം പിടിക്കപ്പെട്ടിരിക്കുന്നു. ഈ കുരുക്കില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള കുറുക്കുവഴികള്‍ തേടുകയാണ് ആര്‍എസ്എസ് - ബിജെപി നേതൃത്വം. ആകെ അവര്‍ക്കാശ്വാസം പകരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യുപിഎ സര്‍ക്കാരിന്റെയും ഷണ്ഡത്വം നിറഞ്ഞ മൃദുസമീപനമാണ്; ഹിന്ദുത്വ ഭീകരന്മാര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും സമഗ്രമായ അന്വേഷണത്തിനോ നടപടികള്‍ക്കോ സര്‍ക്കാര്‍ തയ്യാറാകില്ല എന്ന ഉറച്ച വിശ്വാസമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്.

ഭീകരത എന്നാല്‍ ഇസ്ളാമിക ഭീകരത ആണെന്നും എല്ലാ മുസ്ളീങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളീങ്ങളാണ് എന്നുമാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സാമ്രാജ്യത്വത്തിന്റെയും സംഘപരിവാറിന്റെയും ഈ പ്രചരണം മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അതൊരു പൊതുബോധമായി മാറ്റപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 2008 ഒക്ടോബര്‍ 23ന് സാധ്വി പ്രജ്ഞാസിങ് ഠാക്കുറിനെയും ശിവനാരായണ്‍ കല്‍സാങ്ഗ്ര, ശ്യാം ഭവര്‍ലാല്‍ സാഹു എന്നീ അനുചരന്മാരെയും ഹേമന്ദ് കാര്‍ക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതോടെയാണ് യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവന്നത്.

2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിലുള്ള സിമി (സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) ഓഫീസിനടുത്ത് ഉണ്ടായ സ്ഫോടനം നടത്തിയത് പ്രജ്ഞാസിങ്ങിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരസംഘമാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ സംഘത്തെ പോലീസ് പിടികൂടിയത്. നേരത്തേ നടന്ന നിരവധി സ്ഫോടനങ്ങളുടെ കാര്യത്തില്‍ എന്നപോലെ മാലേഗാവ് സ്ഫോടനവും ഇസ്ളാമിക ഭീകരതയായി ചിത്രീകരിക്കാനാണ് അധികൃതരും മാധ്യമങ്ങളും ആദ്യം ശ്രമിച്ചത്. എന്നാല്‍ ഹേമന്ദ് കാര്‍ക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എടിഎസ് നടത്തിയ സൂക്ഷ്മവും ശാസ്ത്രീയവുമായ അന്വേഷണമാണ് ഈ ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നിലെ കറുത്ത കരങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നത്.

പ്രജ്ഞാസിങ്ങിനെയും സംഘത്തെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടുകൂടി അതേവരെ നടന്ന ചില സ്ഫോടനങ്ങള്‍ക്ക് പിന്നിലെങ്കിലും പ്രവര്‍ത്തിച്ചത് ഹിന്ദുത്വ ഭീകരന്മാരായിരുന്നു എന്നു വ്യക്തമായ വിവരവും സുപ്രധാന തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. അതിന്റെ സ്ഥിരീകരണമാണ് 2007ലെ അജ്മീര്‍ ഷെരീഫ് ദര്‍ഗ സ്ഫോടനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസുമായി സജീവ ബന്ധമുള്ള രാജസ്ഥാനിലെ അജ്മീര്‍ സ്വദേശി ആയ ദേവേന്ദ്ര ഗുപ്ത എന്ന ആളെയും മധ്യപ്രദേശുകാരായ രണ്ടുപേരെയും സിബിഐ അറസ്റ്റ് ചെയ്തതോടെ ലഭിച്ചത്. 2007 മെയ് മാസത്തില്‍ ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ മെക്കാമസ്ജിദില്‍ നടന്ന ബോംബ് സ്ഫോടനവും ഈ ഹിന്ദുത്വ ഭീകരരാണ് നടത്തിയതെന്നും സിബിഐ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നു. 2007 ഫെബ്രുവരിയില്‍ 67 പേര്‍ കൊല്ലപ്പെടുന്നതിനിടയാക്കിയ സംഝൌത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നിലും ഈ സംഘമാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

മാത്രമല്ല, ഈ ഭീകരാക്രമണങ്ങളുടെ എല്ലാം ചുക്കാന്‍ പിടിച്ച മുഖ്യ ആസൂത്രകന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സംരക്ഷണയില്‍ കഴിയുന്ന അസിമാനന്ദ എന്ന 'സന്യാസി' ആണെന്നാണ് സിബിഐ അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭീകരാക്രമണക്കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്കോ ഏതെങ്കിലും സംസ്ഥാനത്തെ പോലീസിനോ അസിമാനന്ദയെ ഇതേവരെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മോഡിയുടെ അനുഗ്രഹാശിസ്സുകളോടെ ഗുജറാത്തില്‍ പല സ്ഥലത്തും മാറി മാറി ആശ്രമങ്ങള്‍ സ്ഥാപിച്ച് നിര്‍ബാധം പ്രവര്‍ത്തിച്ചുവരികയാണ്. ഗുജറാത്തിലെ ദാങ് ജില്ലയില്‍ നടന്ന ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുടെയും മുഖ്യ സൂത്രധാരനും ഇയാളായിരുന്നു. ഇപ്പോള്‍ സിബിഐ പറയുന്നത് 'സ്വാമി' അസിമാനന്ദ ഒളിവിലാണെന്നാണ്.

2004നും 2008നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ നടന്ന 25 ബോംബ് സ്ഫോടനങ്ങളിലായി 717 ആളുകളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും വന്‍നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ഈ കേസുകളില്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാനങ്ങളിലെയോ അന്വേഷണ ഏജന്‍സികള്‍ ഗൌരവപൂര്‍വ്വം അന്വേഷണം നടത്തുകയോ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയോ ചെയ്തിരുന്നില്ല. ഓരോ സ്ഫോടനം കഴിയുമ്പോഴും പാകിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകര സംഘങ്ങളാണ് ഇതിനു പിന്നില്‍ എന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും അന്വേഷണത്തിന്റെ പേരില്‍ മുസ്ളീങ്ങളായ കുറെ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയോ ചിലരെ വെടിവെച്ച് കൊല്ലുകയോ ചെയ്യുന്നതോടെ ഈ അന്വേഷണ കോലാഹലം അവസാനിക്കുന്നു; വീണ്ടും മറ്റൊരു സ്ഫോടനം ഉണ്ടാകുമ്പോഴും ഭരണസംവിധാനവും അന്വേഷണ ഏജന്‍സികളും ഇതേ പ്രഹസനം അരങ്ങേറുന്നതായാണ് കണ്ടുവന്നിരുന്നത്. 2007ല്‍ ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് അവിടെ ആരാധനയ്ക്കെത്തിയ 14 നിരപരാധികള്‍; എല്ലാപേരും മുസ്ളീങ്ങള്‍. എന്നാല്‍ എണ്‍പതോളം മുസ്ളീം യുവാക്കളെ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അതില്‍ 26 പേരെ കുറ്റവാളികളെന്ന പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ഒരു വര്‍ഷത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കൊടുവില്‍ അവരല്ല കുറ്റവാളികള്‍ എന്ന് പ്രസ്താവിച്ച് മോചിപ്പിക്കുകയും ചെയ്തു.

ഈ പ്രവണതയില്‍നിന്നുള്ള വഴിത്തിരിവായിരുന്നു 2008 ഒക്ടോബറില്‍ പ്രജ്ഞാസിങ്ങിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തതോടെ സംഭവിച്ചത്. ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായ ലഫ്ടനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതും സൈന്യത്തില്‍നിന്നും വിരമിച്ച മേജര്‍ രമേശ് ഉപാധ്യായയും അഭിനവ് ഭാരത് എന്ന സംഘപരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകനായ സമീര്‍ കുല്‍ക്കര്‍ണിയും സ്വാമി അമൃതാനന്ദ എന്നറിയപ്പെടുന്ന ദയാനന്ദ പാണ്ഡെയും ഉള്‍പ്പെടെ നിരവധി ഹിന്ദുത്വ ഭീകരര്‍ അന്ന് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഗുജറാത്തില്‍ താവളമടിച്ചിട്ടുള്ള ജതീന്‍ ചാറ്റര്‍ജി എന്ന സ്വാമി അസിമാനന്ദയ്ക്ക് ഈ സ്ഫോടന പരമ്പരകളുമായുള്ള ബന്ധം ഹേമന്ദ്കാര്‍ക്കറെയുടെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ കണ്ടെത്തിയിരുന്നെങ്കിലും മോഡിയുടെ സംരക്ഷണയിലുള്ള അയാളെ ചോദ്യം ചെയ്യാനോ അന്വേഷണം ഗുജറാത്തിലേക്ക് വ്യാപിപ്പിക്കാനോ അനുമതി ലഭിച്ചില്ലെന്നു മാത്രമല്ല ഹേമന്ദ് കാര്‍ക്കറെ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയായിരുന്നു സംഘപരിവാര്‍ പ്രമാണിമാര്‍.

2002 മുതല്‍ തന്നെ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സായുധസംഘങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ബിജെപി ഈ കേസുകളെല്ലാം സിബിഐക്ക് വിട്ടുകൊടുത്തുകൊണ്ട് രാഷ്ട്രീയ ഇടപെടലിലൂടെ അന്വേഷണം മരവിപ്പിക്കുകയാണുണ്ടായത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ സ്ഫോടന പരമ്പരകള്‍ നടത്താന്‍ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകരസംഘം പദ്ധതി ആസൂത്രണം ചെയ്തതായി മധ്യപ്രദേശ് പോലീസ് 2002ല്‍ കണ്ടെത്തിയിരുന്നു. 2002 ഡിസംബറില്‍ ഭോപ്പാല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നും അതിനടുത്തുള്ള ഒരു ചേരി പ്രദേശത്തുനിന്നും കണ്ടെടുത്ത ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബുകള്‍ 2003ല്‍ ഭോപ്പാലില്‍ ചേര്‍ന്ന തബ്ലീഗ് സമ്മേളന സ്ഥലത്ത് പ്രയോഗിക്കാന്‍ വേണ്ടി ഈ ഹിന്ദുത്വ ഭീകരര്‍ സംഭരിച്ചതാണെന്ന് മധ്യപ്രദേശ് പോലീസ് കണ്ടെത്തിയിരുന്നു. 5 ലക്ഷത്തോളം മുസ്ളീങ്ങള്‍ ഒത്തുചേര്‍ന്ന തബ്ലീഗ് സമ്മേളന വേദിയില്‍ സ്ഫോടനം നടന്നാല്‍ ഉണ്ടാകാവുന്ന ആള്‍നാശവും തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള വര്‍ഗീയ കലാപങ്ങളും ലക്ഷ്യമാക്കിയാണ് ഈ കാപാലിക സംഘം നീക്കം നടത്തിയത്. ആ പദ്ധതി പൊളിഞ്ഞെങ്കിലും തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിരവധി സ്ഫോടനങ്ങള്‍ ഇവര്‍ നടത്തിയതിന്റെ വ്യക്തമായ തെളിവുകളാണ് മഹാരാഷ്ട്ര എടിഎസും ഇപ്പോള്‍ സിബിഐയും കണ്ടെത്തിയത്.

എന്നാല്‍ ഈ ആക്രമണങ്ങളിലൊന്നും തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും ചില ചെറുപ്പക്കാരുടെ വൈകാരികമായ പ്രതികരണങ്ങള്‍ മാത്രമാണെന്നും വരുത്തിത്തീര്‍ക്കാനാണ്, പോലീസ് പിടിയിലാവുന്നവരെ കൈയൊഴിയണമെന്നുമാണ് ഇപ്പോള്‍ ആര്‍എസ്എസ് - ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ എബിവിപിയുടെ അഖിലേന്ത്യാ ഭാരവാഹികളില്‍ ഒരാളായിരുന്നെന്നതും ഈ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സൈനികോദ്യോഗസ്ഥനും മുന്‍ സൈനികോദ്യോഗസ്ഥരും നാസിക്കില്‍ സംഘപരിവാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭോണ്‍സാല സൈനിക സ്കൂളുമായി ബന്ധപ്പെട്ടവരാണെന്നതും വിവിധ സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ ആക്രമണങ്ങളിലും ഗൂഢാലോചനയിലും പങ്കെടുത്തു എന്നതും ആക്രമണം നടന്നതു തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ആണെന്നതും മുഖ്യ ആസൂത്രകന്‍ ബിജെപിയുടെ മാതൃകാ മുഖ്യമന്ത്രി മോഡിയുടെ സംരക്ഷണയില്‍ 'ഒളിവില്‍' കഴിയുകയാണെന്നതും സംഘപരിവാറിന് ഇതിലുള്ള പങ്ക് പകല്‍പോലെ വെളിപ്പെടുത്തുന്നു. മാത്രമല്ല, പ്രജ്ഞാസിങ്ങിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഹിന്ദു സന്യാസിമാരെ പീഡിപ്പിക്കുകയാണെന്ന പ്രചരണമാണ് അന്നത്തെ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും നടത്തിയത്. സംഗതി പുലിവാലാകുമെന്ന് കണ്ടതോടെ ഇവര്‍ പിന്നീട് തലവലിക്കുകയാണുണ്ടായത്. ഈ ആക്രമണങ്ങളെ പരസ്യമായി ന്യായീകരിച്ച അഭിനവ് ഭാരതിന്റെ നേതാവ് ഗാന്ധിവധക്കേസിലെ പ്രതിയായ ഗോപാല്‍ ഗോഡ്സെയുടെ മകളും സവര്‍ക്കറുടെ മരുമകളുമായ ഹിമാനി സവര്‍ക്കര്‍ സംഘപരിവാറിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളുമാണ്.

തങ്ങള്‍ വെറുമൊരു സാംസ്കാരിക സംഘടന മാത്രമാണെന്ന് പാവം ചമയുകയാണ് എക്കാലത്തെയും സംഘപരിവാര്‍ ശൈലി. അവര്‍ നടത്തിയ ഏറ്റവും വലിയ 'സാംസ്കാരിക' പ്രവര്‍ത്തനമാണല്ലോ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നെഞ്ചിനുനേരെ വെടിയുണ്ട പായിച്ചത്. ബാബറി മസ്ജിദ് തകര്‍ത്തത് മറ്റൊരു 'സാംസ്കാരിക പ്രവര്‍ത്തന'മായിരിക്കണം. പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ വര്‍ഗീയ ലഹളകള്‍ സംഘടിപ്പിച്ചതും ഗുജറാത്തിലെ വംശഹത്യയും ഒറീസയിലെ കൂട്ടക്കുരുതികളുമെല്ലാം അവരുടെ 'സാംസ്കാരിക പ്രവര്‍ത്തന'ത്തിന്റെ മാതൃകകളായിരിക്കണം. സംഘപരിവാറിന്റെ 'സാംസ്കാരിക പ്രവര്‍ത്തന'ത്തിന്റെ ഉപകരണങ്ങള്‍ വര്‍ഗീയ നുണപ്രചരണങ്ങള്‍ മാത്രമല്ല, തൃശൂലവും വടിവാളും ബോംബും മറ്റുമാണെന്നും വ്യക്തമായിരിക്കുകയാണ്.

ഇസ്ളാമിക ഭീകരതയെക്കുറിച്ച് ഉറഞ്ഞുതുള്ളിയിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന ദിവ്യമായ മൌനം അവരുടെ അജണ്ട വാചാലമായി തന്നെ തുറന്നു കാണിക്കുന്നുണ്ട്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ സാമ്രാജ്യത്വ ഏജന്‍സികളുടെയും കോണ്‍ഗ്രസ് - ബിജെപി കക്ഷികളുടെയും കുഴലൂത്താണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ഭരണവും ഈ സ്ഫോടനങ്ങള്‍ നടന്ന പല സംസ്ഥാനങ്ങളിലെയും ഭരണവും കയ്യാളുന്ന കോണ്‍ഗ്രസാകട്ടെ, നാണംകെട്ട നിഷ്ക്രിയത്വമാണ് പുലര്‍ത്തുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധക്കലവറയിലെ സ്ഫോടക വസ്തുക്കളാണ് ഈ സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതെന്നും സൈനികോദ്യോഗസ്ഥര്‍ വരെ ഇതില്‍ പങ്കാളികളാണെന്നും തെളിഞ്ഞിട്ടും സമഗ്രമായ അന്വേഷണത്തിന് യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തിനകം ഇതേവരെ നടന്ന എല്ലാ സ്ഫോടന പരമ്പരകളെക്കുറിച്ചും അവയ്ക്കുപിന്നിലെ ഗൂഢാലോചനകളെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് രാജ്യത്ത് സമാധാനവും മതസൌഹാര്‍ദ്ദവും ആഗ്രഹിക്കുന്നവരുടെ എല്ലാം ആവശ്യമാണ്.

ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായാണ് 2008 നവംബറിലെ മുംബൈ ഭീകര ആക്രമണത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കിയത്. പക്ഷേ രാജ്യത്തെ ഞെട്ടിച്ച ഈ ആക്രമണങ്ങളെക്കുറിച്ചൊന്നും അന്വേഷിക്കാന്‍ എന്‍ഐഎക്ക് ഇപ്പോള്‍ നേരമില്ല. അവരെ അതിന് ചുമതലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടും സന്നദ്ധവുമല്ല. കേരളത്തിന്റെ ചുറ്റുവട്ടത്ത് മണ്ടി നടക്കല്‍ മാത്രമാണ് എന്‍ഐഎക്ക് ഇപ്പോള്‍ പണി. അതും കേരള പോലീസ് അന്വേഷിച്ച് കുറ്റവാളികളെ പിടികൂടി കോടതിയില്‍ എത്തിച്ച കേസുകള്‍ക്കു പിന്നാലെ മാത്രം. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട നിലമ്പൂര്‍ തീവണ്ടി അട്ടിമറി ശ്രമംപോലുള്ള പുതിയ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎക്ക് തീരെ സമയമില്ലെന്നത്രേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളിയുടെ തിരുവചനം. രാഷ്ട്രീയ മുതലെടുപ്പിനപ്പുറം കോണ്‍ഗ്രസിന് രാജ്യതാല്‍പര്യം പ്രശ്നമല്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സംഘപരിവാറിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തിനെയും ഒരേപോലെ തരാതരം പ്രീണിപ്പിച്ച് വോട്ടുറപ്പിക്കുന്നതില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ നോട്ടം.

ജി വിജയകുമാര്‍ chintha weekly 23072010

13 comments:

  1. സംഘപരിവാര്‍ ഇപ്പോള്‍, ശരിക്കും വെട്ടിലായിരിക്കുകയാണ്. ഇന്ത്യയുടെ മാറുപിളര്‍ന്ന, ഒട്ടേറെ മനുഷ്യര്‍ കൊല്ലപ്പെടുകയും ചോരചിന്തുകയും ചെയ്ത, നിരവധി സ്ഫോടന പരമ്പരകള്‍ക്കു പിന്നില്‍ സംഘപരിവാറുകാരാണെന്ന് തെളിവ് സഹിതം പിടിക്കപ്പെട്ടിരിക്കുന്നു. ഈ കുരുക്കില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള കുറുക്കുവഴികള്‍ തേടുകയാണ് ആര്‍എസ്എസ് - ബിജെപി നേതൃത്വം. ആകെ അവര്‍ക്കാശ്വാസം പകരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യുപിഎ സര്‍ക്കാരിന്റെയും ഷണ്ഡത്വം നിറഞ്ഞ മൃദുസമീപനമാണ്; ഹിന്ദുത്വ ഭീകരന്മാര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും സമഗ്രമായ അന്വേഷണത്തിനോ നടപടികള്‍ക്കോ സര്‍ക്കാര്‍ തയ്യാറാകില്ല എന്ന ഉറച്ച വിശ്വാസമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്.

    ReplyDelete
  2. >>>നിരവധി സ്ഫോടന പരമ്പരകള്‍ക്കു പിന്നില്‍ സംഘപരിവാറുകാരാണെന്ന് തെളിവ് സഹിതം പിടിക്കപ്പെട്ടിരിക്കുന്നു<<<
    അന്യോഷണങ്ങള്‍ നടത്തുന്നതിന്റെ ഇടയിലെ ഊഹാപോഹങ്ങള്‍ നിരത്തി ഇങ്ങനെ കബളിപ്പിക്കണോ സാറേ? നേരത്തെ ആര്‍ എസ് എസിന്റെ പ്രചാരകര്‍ സിബിഐ ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചു, പ്രതികളെ ഒളിപ്പിച്ചു, കസ്റ്റഡിയില്‍ എടുത്തു, ചോദ്യം ചെയ്തു എന്നൊക്കെ ഊഹാപോഹങ്ങള്‍ വച്ച് "വാത്തകള്‍" സൃഷ്ട്ടിച്ചിട്ടു കുറച്ചു ദിവസം സി ബി ഐ തന്നെ അത്തരം വാര്‍ത്തകള്‍ നിരസിച്ചപ്പോ പോളിഞ്ഞതാണല്ലോ. ഗാന്ധിജിയെ കൊന്നവര്‍ എന്ന് പ്രചരിപ്പിക്കുന്ന പോലെ ഇതും പ്രചരിപ്പിക്കാന്‍ തന്നെ തീരുമാനിച്ചോ? ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിഞ്ഞിട്ടു ആഞ്ഞടിച്ചാല്‍ പോരെ? അന്ന് ആരും ഇത്തരം വാദങ്ങളുമായി വരില്ലല്ലോ? എന്തിനാ ഇത്ര ധൃതി, നാളെ ഇതും പൊളിഞ്ഞ വിവരം ജനത്തിന്റെ അടുത്ത് എത്തിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പഴയ വാര്‍ത്ത ജനം വിശ്വസിച്ചോളും എന്നോര്‍ത്താവും

    ReplyDelete
  3. >>>ഹിന്ദുത്വ ഭീകരന്മാര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും സമഗ്രമായ അന്വേഷണത്തിനോ നടപടികള്‍ക്കോ സര്‍ക്കാര്‍ തയ്യാറാകില്ല എന്ന ഉറച്ച വിശ്വാസമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്<<<
    അതിനു കോണ്‍ഗ്രസ്‌ തയ്യാറാകില്ലന്ന് ശിശുക്കളോട് പറഞ്ഞാ മതി.
    >>>2007ലെ അജ്മീര്‍ ഷെരീഫ് ദര്‍ഗ സ്ഫോടനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസുമായി സജീവ ബന്ധമുള്ള രാജസ്ഥാനിലെ അജ്മീര്‍ സ്വദേശി ആയ ദേവേന്ദ്ര ഗുപ്ത<<<
    ആര്‍ എസ് എസ് കാരന്‍ എന്ന് എഴുതിയിട്ടില്ല, മറന്നു പോയതാണോ, അല്ലല്ലോ?

    അഭിനവ് ഭാരത്‌ അംഗങ്ങള്‍ ആര്‍ എസ് എസ് പ്രസിഡണ്ട്‌ മോഹന്‍ ഭാഗവതിനെ കൊല്ലാന്‍ പദ്ധതിയിട്ടു പൊളിഞ്ഞിരുന്നു. എവിടെ എങ്കിലും വാര്‍ത്ത വന്നാരുന്നോ? അത് വരില്ലല്ലോ അല്ലെ? വന്നാല്‍ ആര്‍ എസ് എസിനെ ആ സംഘടനയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞു താങ്ങാന്‍ പറ്റില്ലല്ലോ. അല്ലെ?

    ReplyDelete
  4. ഹിന്ദു തീവ്രവാദികളെ ആരും എതിര്‍ക്കാതിരിക്കുന്നില്ല. പക്ഷെ അതിന്റെ പേരില്‍ എല്ലാ തീവ്രവാദത്തെയും എതിര്‍ക്കുന്ന ആര്‍ എസ് എസിനെ ഹിന്ദു തീവ്രവാദികളായി മുദ്ര കുത്തണോ? ആര്‍ എസ് എസിന് തീവ്രവാദം ഇല്ലാത്തതിനാല്‍ വിട്ടു പോയിട്ടുള്ളവരില്‍ ചിലര്‍ക്ക് ചില പങ്കുണ്ട് എന്ന് വരുമ്പോള്‍ അന്യോഷണ എജെന്‍സികളെ സഹായിക്കുമ്പോള്‍ ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കരുത്. എതിര്‍ക്കുമ്പോള്‍ ആണെങ്കിലും ഇത്തിരി അന്തസ്സ് കാട്ടിക്കൂടെ ചങ്ങായി?

    ReplyDelete
  5. രാജ്യ സ്നേഹത്തിന്റെ നിറകുടത്തില്‍ നിന്നും ബോംബിന്‍റെ രൂപത്തില്‍ സ്നേഹം നിറഞ്ഞു കവിഞ്ഞു ഒഴുകി കൊണ്ടിരിക്കുകയല്ലേ.നമ്മളെയൊക്കെ ഈ സ്നേഹത്തില്‍ മുക്കി കൊല്ലാതിരുന്നാല്‍ ഭാഗ്യം.

    ReplyDelete
  6. New definition of Terrorism
    ----------------------------

    All hindus are not terrorist… but all hinduthwas are terrorists..

    RSS is the USTAD of Terrorism.,. Ban RSS first, India will back to peace ...

    ReplyDelete
  7. Not "SIMI", but all RSS "SWAMIs" are dangerous to India.

    ReplyDelete
  8. Hang that "നരഭോജി" Narendra Modi, lift india’s prestige out side

    ReplyDelete
  9. The RSS Terrorist were cheating India since its formation..

    they killed Gandhi..
    they demolish India’s secularism,
    they killed Christian nuns ,
    they burned priests,
    they installed bombs at mosques,
    they raped women of non-Hindus,

    Then, what else we are waiting for ..

    What contribution RSS made for India !! , but destruction only .. they made total destruction of the social structure of India and its secular functionalities..

    Ban RSS forever ..

    RSS is India’s cancer & AIDS

    ReplyDelete
  10. കാലിപെറ്റവന് വെളിക്കിറങ്ങിയ വചനങ്ങള്‍

    "All hindus are not terrorist… but all hinduthwas are terrorists.. "

    മോനേ കാലീകാ..pto, ഹിന്തുത്വമെന്നാല്‍ ടെററിസമാണോ അഥവാ ആയിരുന്നോ എന്ന് പൂര്‍വ്വപിതാക്കന്മാരോട് (അങ്ങനെയൊന്നുണ്ടെങ്കില്‍,ഇന്ത്യന്‍ പുല്ലും താലിബാന്‍ തൊഴുത്തുമാണന്കില്‍ പറഞ്ഞിട്ടു കാര്യമില്ല) ഒന്നു ചോദിച്ചു നോക്കിക്കേ.നിന്നെപ്പോലെ നെറിയില്ലാത്തവന്മാര്‍ ഒലിപ്പിക്കുന്ന ഈ വെറിയും,വെറുപ്പിക്കലിസവുമൊലിച്ച് അന്തിക്കവലമുക്കുകള്‍ പോലെ ദുരൂഹതയും ദുര്‍ഗന്ധവും പേറാന്‍ ഒരു സമൂഹം വിധിക്കപ്പെടുകയാണ്.
    മനുഷ്യത്വം പോലുള്ള വല്ലതും നിന്നില്‍ ഇനിയും അവശേഷിച്ചിട്ടുണ്ടെങ്കില്‍ തീവ്രവാദപരിപോഷണ ക്യാമ്പുകളില്‍ വിളമ്പുന്ന ഇമ്മാതിരി വിഷദ്രാവകം ബൂലോകത്ത് നീയിനി വിളമ്പരുത് അപേക്ഷയാണ്.

    ReplyDelete
  11. ആര്‍എസ്എസിനെ നിരോധിക്കണം:- സാംസ്കാരിക നായക, ദേശാഭിമാനി (22-07-2010)

    ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസിനെയും അനുബന്ധ സംഘപരിവാര്‍ സംഘടനകളെയും ഉടന്‍ നിരോധിക്കണമെന്ന് സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ സംഘടനകളുടെ പങ്ക് വ്യക്തമായിരിക്കയാണ്. ഹിന്ദുത്വഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണം. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മുസ്ളിം ചെറുപ്പക്കാരെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആക്ട് നൌ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി (അന്‍ഹദ്) പുറപ്പെടുവിച്ച പ്രസ്താവനയില്‍ 44 പ്രമുഖരാണ് ഒപ്പിട്ടത്. മഹാത്മാഗാന്ധിയുടെ വധത്തോടെ ആരംഭിച്ച ആര്‍എസ്എസിന്റെ ഹിന്ദുത്വഭീകരത രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് വംശഹത്യ തുടങ്ങി ഒട്ടേറെ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആര്‍എസ്എസാണ് ബിജെപിയെയും മറ്റു പോഷകസംഘടനകളെയും നിയന്ത്രിക്കുന്നത്. വിഎച്ച്പി, ബജ്രംഗ്ദള്‍, അഭിനവ് ഭാരത് തുടങ്ങിയ പേരുകളിലെല്ലാം ഹിന്ദു വര്‍ഗീയത പ്രകടിപ്പിക്കുന്ന ആര്‍എസ്എസ് ഇന്ത്യയുടെ ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ അന്തിമലക്ഷ്യം ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കലാണ്. മാധ്യമങ്ങളിലടക്കം ആര്‍എസ്എസിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് 'അന്‍ഹദ്' അഭിപ്രായപ്പെട്ടു. സ്ഫോടനമുണ്ടായാല്‍ മുസ്ളിം യുവാക്കളാണ് തീവ്രവാദികളെന്ന് വിധിക്കുന്ന മാധ്യമങ്ങളും സര്‍ക്കാര്‍ വക്താക്കളും ആര്‍എസ്എസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനും ഇവര്‍ മടിക്കുന്നു. മലേഗാവ്, അജ്മീര്‍, ഹൈദരാബാദ് മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങളെല്ലാം ആര്‍എസ്എസ് ആസൂത്രണംചെയ്തതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവരെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കരുതെന്ന് സാംസ്കാരിക നായകര്‍ അഭിപ്രായപ്പെട്ടു. ചരിത്ര പണ്ഡിതന്മാരായ ഡോ. കെ എന്‍ പണിക്കര്‍, പ്രൊഫ. അര്‍ജുന്‍ദേവ്, ചലച്ചിത്രകാരന്മാരായ നസറുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, നര്‍ത്തകി മല്ലിക സാരാഭായ്, പ്രൊഫ. അനുരാധ ഷേണായ്, രാം പുനിയാനി, ഹിര ഗാന്ധി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

    ReplyDelete
  12. കൂതി(റമാപ്പിള)മോനേ ..

    ഞാന്‍ ഹിന്ദുവിനെയല്ല പറഞ്ഞത്‌. ഹിന്ദുവിനെ അങ്ങനെ പറയാനും ഒക്കില്ല. ഞാന്‍ പറഞ്ഞതു ഹിന്ദുത്വയെക്കുറിച്ചാണു... അതെന്താണെന്നു നിനക്കറിയില്ലെ. ?

    ഹിന്ദുവിനെ ഇളക്കിവിട്ടു പള്ളികള്‍ പൊളിച്ച്‌ അന്യമത സ്ത്രീകളെ മാനഭംഗപ്പെടുത്തി , ശുദ്ദി(വീണ്ടും ഹിന്ദുമതത്തില്‍)വരുത്തി ശൂലംകൊണ്ട്‌ ഗര്‍ഭപാത്രം പിളര്‍ന്ന്‌, കന്യാസ്ത്രീകളെ നടുറോട്ടിലിട്ട്‌ വിവസ്ത്രയാക്കി കാമഹോമംവരുത്തി പൈശാചിക ആചരണം ജീവിതമുറയാക്കി അതിലൂടെ സാംസ്കാരിക (ഹിന്ദു) നാഷണലിസം നടപ്പാക്കുന്ന ഒരു പ്രത്യശാസ്ത്രമാണ്‌ ഇന്നു ഹിന്ദുത്വം.

    ഇപ്പോല്‍ അത്‌ ബോംബുകള്‍ സ്താപിച്ച്‌ ഇരകളെതന്നെ കുറ്റവാളിയാക്കി ഭീകരവല്‍ക്കരിക്കുന്നതിണ്റ്റെ പേരാണ്‌.

    ഇത്‌ ഇതേവരെ മനസ്സിലായില്ലെ... അതൊന്നു ബാല്‍താക്കറയൊടോ മോഹന്‍ ഭഗത്തിനോടോ മോഡിയോടോ , പ്രഖ്യാസിംഗിനോടോ ചോദിച്ചു നോക്കൂ... കാര്യം മനസ്സിലാവും ..

    ReplyDelete