സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കോടതി വിലക്കുണ്ടായിട്ടും കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നുവെന്നു പരാതിപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ മാഫിയയുടെ നിയന്ത്രണത്തിലാണോയെന്നും രാഷ്ട്രീയക്കാര്‍ക്കും പണമുള്ളവര്‍ക്കും മാത്രമേ നീതി ലഭിക്കുകയുള്ളോയെന്നും ജസ്റ്റിസ് സിരിജഗന്‍ വാക്കാല്‍ ചോദിച്ചു. നീതി നടപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടാല്‍ പട്ടാളത്തെ വിളിക്കാവുന്നതാണെന്നും കോടതി തുടര്‍ന്നു.
എല്ലാവസ്തുതകളും കോടതി പരിശോധിക്കണം കോടിയേരി
പൊലീസ് കക്ഷിയല്ലാത്ത കേസിലാണ് കോടതി സര്‍ക്കാരിനെ കുറ്റം പറയുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണ് ചോദ്യങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രമസമാധാനമുള്ള സംസ്ഥാനമാണ് കേരളം. മാവോയിസ്റ്റുകളെ നേരിടാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ പട്ടാളത്തെ ഇറക്കിയിട്ടില്ല. സദുദ്ദേശപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അംഗീകരിക്കും.എല്ലാവസ്തുതകളും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani news
pattalathe vilikkano. quari ozhippiikkan..!!!
ReplyDelete