Monday, July 12, 2010

നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ചൈനീസ് മോഡല്‍

ഉല്‍പ്പാദനക്ഷമതകൊണ്ട് അത്ഭുതം കാട്ടുന്ന ചൈനീസ് നെല്ലുല്‍പ്പാദനരീതി ഇന്ത്യയില്‍ പകര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. നെല്ലുല്‍പ്പാദനത്തില്‍ പിന്നില്‍ നില്‍ക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് നീക്കം. ഇതിനായി ചൈനീസ് മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 400 കോടി രൂപയാണ് നീക്കിവച്ചത്. പശ്ചിമബംഗാള്‍, ബിഹാര്‍, ഒറീസ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കും കിഴക്കന്‍ ഉത്തര്‍പ്രദേശിനുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചൈനയില്‍ ഒരു ഹെക്ടര്‍ കൃഷിഭൂമിയില്‍നിന്ന് 6600 കിലോ നെല്ലുല്‍പ്പാദിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ ശരാശരി 3300 കിലോയാണ്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പശ്ചിമബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇത് 1500 മുതല്‍ 2000 വരെയാണ്. അത്യുല്‍പ്പാദനശേഷിയുള്ള വിത്തും രാസവളവും നല്‍കിയും പശ്ചാത്തലസൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അടുത്തിടെ ചൈന സന്ദര്‍ശിച്ച കേന്ദ്ര കൃഷി സഹമന്ത്രി പ്രൊഫ. കെ വി തോമസ് ചൈനയില്‍ അത്യാധുനിക നെല്‍ക്കൃഷി രീതികള്‍ കണ്ട് മനസ്സിലാക്കുകയും കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

നെല്ലുല്‍പ്പാദനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ രീതി പരീക്ഷിക്കാനാണ് പരിപാടി. ചൈനയില്‍ ആകെയുള്ള ഭൂമിയുടെ 15 ശതമാനം മാത്രമാണ് കൃഷിഭൂമി. 2.92 കോടി ഹെക്ടറിലാണ് ചൈനയില്‍ നെല്‍ക്കൃഷി.20 കോടിയോളം ട നെല്ലുല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ 4.4 കോടി ഹെക്ടറിലാണ് നെല്‍ക്കൃഷി. ഉല്‍പ്പാദനമാകട്ടെ ഏകദേശം 15 കോടി ട. ലോകത്താകെ നെല്‍ക്കൃഷി നടത്തുന്ന ഭൂമിയുടെ 20 ശതമാനമാണ് ചൈനയില്‍. എന്നാല്‍, ഉല്‍പ്പാദനമാകട്ടെ 35 ശതമാനവും. മലഞ്ചരിവുകളില്‍പ്പോലും കൃഷിഭൂമിയൊരുക്കി അത്യാധുനിക വിത്തുകളും രാസവളവും മറ്റും ഉപയോഗിച്ചാണ് ചൈനയിലെ കൃഷി. നെല്‍ക്കൃഷിക്ക് കാര്യമായ സബ്സിഡിയും സഹായങ്ങളും ലഭിക്കുന്നു. കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അത്യുല്‍പ്പാദനശേഷിയുള്ള വിത്തും രാസവളവും ലഭിക്കുന്നു. ഹെക്ടറില്‍ 2533 കിലോ ഉല്‍പ്പാദനക്ഷമത കൈവരിച്ച പശ്ചിമബംഗാളില്‍ നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പ്രയാസമില്ല. ഇപ്പോള്‍ത്തന്നെ ഏറ്റവും കൂടുതല്‍ നെല്ലുല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാളാണ്. ഉല്‍പ്പാദനക്ഷമത 3500 കിലോയെങ്കിലും എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകും.
(വി ജയിന്‍)

deshabhimani 12072010

1 comment:

  1. ഉല്‍പ്പാദനക്ഷമതകൊണ്ട് അത്ഭുതം കാട്ടുന്ന ചൈനീസ് നെല്ലുല്‍പ്പാദനരീതി ഇന്ത്യയില്‍ പകര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. നെല്ലുല്‍പ്പാദനത്തില്‍ പിന്നില്‍ നില്‍ക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് നീക്കം. ഇതിനായി ചൈനീസ് മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 400 കോടി രൂപയാണ് നീക്കിവച്ചത്. പശ്ചിമബംഗാള്‍, ബിഹാര്‍, ഒറീസ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കും കിഴക്കന്‍ ഉത്തര്‍പ്രദേശിനുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചൈനയില്‍ ഒരു ഹെക്ടര്‍ കൃഷിഭൂമിയില്‍നിന്ന് 6600 കിലോ നെല്ലുല്‍പ്പാദിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ ശരാശരി 3300 കിലോയാണ്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പശ്ചിമബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇത് 1500 മുതല്‍ 2000 വരെയാണ്. അത്യുല്‍പ്പാദനശേഷിയുള്ള വിത്തും രാസവളവും നല്‍കിയും പശ്ചാത്തലസൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അടുത്തിടെ ചൈന സന്ദര്‍ശിച്ച കേന്ദ്ര കൃഷി സഹമന്ത്രി പ്രൊഫ. കെ വി തോമസ് ചൈനയില്‍ അത്യാധുനിക നെല്‍ക്കൃഷി രീതികള്‍ കണ്ട് മനസ്സിലാക്കുകയും കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

    ReplyDelete